News

കെ.എം.ആർ.എം. ന്റെ 2021 വർഷത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുള്ള പ്ലാനർ 2021 ന്റെ പ്രകാശനകർമ്മം 26 ഫെബ്രുവരി 2021 കെ.എം.ആർ.എം. ന്റെ സ്ഥാപകദിന ആഘോഷവേളയിൽ പെരിയ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ നിർവഹിച്ചു. കെ.എം.ആർ.എം. പ്രസിഡന്റ് ശ്രീ അലക്സ് വർഗീസ് കൈമാറിയ പ്ലാനർ ബഹുമാനപ്പെട്ട അച്ചൻ പ്രകാശനം കർമ്മം നിർവഹിച്ച് കെ.എം.ആർ.എം. ജനറൽ സെക്രട്ടറി ശ്രീ. ലിബു ജോണിന്  കൈമാറി. പ്ലാനർ ന്റെ കോപ്പികൾ ഏരിയ പ്രസിഡന്റ് മാർക്ക് കൈമാറി എല്ലാ കുടുംബങ്ങളിലും എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു.