News

2021 ഏപ്രിൽ 02, വെള്ളിയാഴ്‌ച, രാവിലെ 09:00 ന്, കുവൈറ്റ് സിറ്റി ചർച്ച്, വിർജിൻ മേരി ഹാളിൽ വച്ച് ഈ വർഷത്തെ ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ പെരിയ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റെ കാർമ്മികത്വത്തിൽ നടത്തി. കർത്താവിന്റെ പീഢാനുഭവത്തിന്റെയും കാൽവരിയിലെ കുരിശുമരണത്തിന്റെയും ഓർമ്മയുടെ ശുശ്രൂഷകൾ എല്ലാം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്  നടത്തുവാൻ സാധിച്ചു. കോവിഡ്-19 ന്റെ പരിമിതികൾമൂലം ദേവാലയത്തിനുള്ളിലാണ് വൈദീകനും ശുശ്രൂഷകരും മാത്രമായി, കർത്താവിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള യാത്രയെ അനുസ്മരിക്കുന്ന പ്രദക്ഷിണം നടത്തിയത്. അവസാന ഭാഗത്തിൽ കർത്താവിന്റെ കബറടക്കവും ഭക്ത്യാദരപൂർവ്വം നടത്തി.

കോവിഡ്-19 മാനദണ്ഡമനുസരിച്ച് രെജിസ്ട്രേഷൻ ക്രമീകരിച്ചാണ് വിശ്വാസികളെ പങ്കെടുപ്പിച്ചത്. ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾക്ക് ശേഷം കഞ്ഞി വിതരണം ചെയ്യുന്നതിന്, കെ.എം.ആർ.എം. ന്റെ നാല് ഏരിയ കമ്മിറ്റികളുടെ മേൽനോട്ടത്തിൽ വിശ്വാസികളുടെ ഭവനത്തിൽ എത്തിക്കുന്നതിനുള്ള ക്രമീകരണവും ചെയ്തു.