News

2021 ഏപ്രിൽ 01, വ്യാഴാഴ്ച, രാവിലെ 09:00 ന്, കുവൈറ്റ് സിറ്റി ചർച്ച്, ഹോളി ഫാമിലി ഹാളിൽ വച്ച് ഈ വർഷത്തെ പെസഹായുടെ ശുശ്രൂഷയും തുടർന്ന് വിശുദ്ധ കുർബാനയും പെരിയ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റെ കാർമ്മികത്വത്തിൽ നടത്തി. കർത്താവിന്റെ അന്ത്യ അത്താഴത്തിന്റെ പ്രതീകമായി, വി. കുർബാനയ്ക്ക് ശേഷം ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ പെസഹാ അപ്പം മുറിച്ചു. പെസഹാ അപ്പം മുറിച്ച് പ്രത്യേകം കവറുകളിലാക്കി ക്രമീകരിച്ചിരുന്നത് വിശ്വാസികൾക്ക് വിതരണം ചെയ്തു.