News

2021 മാർച്ച് 27, ശനിയാഴ്ച, രാവിലെ 10:00 ന്, കുവൈറ്റ് സിറ്റി ചർച്ച്, വിർജിൻ മേരി ഹാളിൽ വച്ച് ഈ വർഷത്തെ ഓശാനയുടെ ശുശ്രൂഷയും തുടർന്ന് വിശുദ്ധ കുർബാനയും പെരിയ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റെ കാർമ്മികത്വത്തിൽ നടത്തി. പതിവുപോലെ കുരുത്തോലകളേന്തി പൂക്കളും വിതറി വിശ്വാസി സമൂഹം യേശു നാഥന്റെ രാജകീയ പ്രവേശനത്തിൽ പങ്കുചേർന്നു. കോവിഡ്-19 ന്റെ പരിമിതികൾമൂലം ദേവാലയത്തിനുള്ളിലാണ് വൈദീകനും ശുശ്രൂഷകരും മാത്രമായി പ്രദക്ഷിണം നടത്തിയത്.