News

സെന്റ് ജോസഫ് ഡേ

സാൽമിയ ഏരിയയുടെ ആഭിമുഖ്യത്തിൽ 19 മാർച്ച് 2021, വെള്ളിയാഴ്‌ച രാവിലെ 10:30 ന്, സിറ്റി കത്തീഡ്രൽ വിർജിൻ മേരി ഹാളിൽ വച്ച് ബഹു. ജോൺ തുണ്ടിയത്ത് അച്ചന്റെ കാർമ്മികത്വത്തിൽ നടത്തിയ വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുന്നാൾ ആഘോഷിച്ചു. വിശുദ്ധ കുർബാനയുടെ ആരംഭത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ കാഴ്ചവെയ്പ് നടത്തി. സാൽമിയ ഏരിയ പ്രസിഡന്റ് സ്രീ സന്തോഷ് പി. ആന്റണി വിശുദ്ധ യൌസേപ്പ് പിതാവിന്റെ ഫോട്ടോ ബഹു. ജോൺ തുണ്ടിയത്ത് അച്ചനും, സാൽമിയ സെക്ടർ കോഓർഡിനേറ്റേഴ്സിനും കൈമാറി. വിശുദ്ധ കുർബാനയ്ക്ക് ശേഷം നേർച്ചയും എല്ലാവർക്കും വിശുദ്ധ യൌസേപ്പ് പിതാവിന്റെ ഫോട്ടോയും വിതരണം ചെയ്തു.