കുവൈറ്റിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിൻ്റെ ആത്മീയ ശിശ്രൂഷക്കായി പുതുതായി നിയമിതനായ റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ (സിബു അച്ചൻ) നെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദയപൂർവ്വം സ്വീകരിച്ചു.
സെന്റ് ഡാനിയേൽ കോംബോണി ഇടവക വികാരി റവ. സോജൻ പോളിന്റെ നേതൃത്വത്തിലും സമൂഹത്തിലെ നിരവധി പ്രമുഖ അംഗങ്ങളുടെ സാന്നിധ്യത്തിലുമാണ് വൈദികനെ പൂച്ചെണ്ട് നൽകി ആദരവോടെ സ്വാഗതം ചെയ്തത്.