News

കെ. എം. ആർ. എം  സിറ്റി ഏരിയയുടെ നേതൃത്വത്തിൽ 2025 ഡിസംബർ 19, 20 (വെള്ളി, ശനി) തീയതികളിൽ ക്രിസ്മസ് കരോൾ സർവീസ് അനുഗ്രഹകരമായി നടത്തപ്പെട്ടു. ഈ കരോൾ ശുശ്രൂഷയുടെ ഭാഗമായി ഏരിയയിലെ വിവിധ ഭവനങ്ങൾ  സന്ദർശിക്കുകയും, നമ്മുടെ രക്ഷകനായ ഉണ്ണിയേശുവിനെ തിരു ജനനത്തിന്റെ സദ്വാർത്ത വാദ്യമേള ഗാനാലാപനത്തിലൂടെയും, തിരുവചന സന്ദേശങ്ങളിലൂടെയും കുടുബാംഗങ്ങളോടൊപ്പം പങ്കുവെയ്ക്കപ്പെട്ടു.

സിറ്റി ഏരിയയിലെ ആബാലവൃദ്ധ ജനങ്ങളും പങ്കെടുത്ത ഈ ക്രിസ്മസ് കരോൾ സർവീസ്, ശാന്തിയുടെയും, സമാധാനത്തിന്റെയും, സ്‌നേഹത്തിന്റെയും, സന്തോഷത്തിൻറെയും, ഐക്യത്തിന്റെയും, വിശ്വാസത്തിന്റെയും, ഉത്സവാഘോഷത്തിന്റെയും നിമിഷങ്ങളാണ് ഓരോ കുടുംബാംഗങ്ങൾക്കും സമ്മാനിച്ചത്.

ഈ കരോൾ സർവീസിൽ പങ്കെടുത്ത എല്ലാവർക്കും, സന്തോഷത്തോടെ വീടുകളിൽ സ്വീകരിച്ച എല്ലാ കുടുബാംഗങ്ങൾക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. ഈ ക്രിസ്മസ് കാലത്ത് നമ്മുടെ ഹൃദയങ്ങളിൽ ദൈവത്തിന്റെ സമാധാനവും, സന്തോഷവും,  ശാന്തിയും,  സമൃദ്ധമായി നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു .