കെ. എം. ആർ.എം.സീനിയർ മെമ്പറും, മുൻ ഫ്രണ്ട്സ് ഓഫ് മേരി പ്രസിഡന്റും ആയിരുന്ന ശ്രീമതി വത്സമ്മ ജോർജ്കുട്ടി കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു ഈ അടുത്ത ദിവസങ്ങളിൽ യാത്രയാകുന്നു. ഈ അവസരത്തിൽ കെ എം ആർ എം.സിറ്റി ഏരിയ കമ്മിറ്റി ചൊവ്വാഴ്ച, 02 ഡിസംബർ 2025 ന് റിഗ്ഗായ് ശ്രീ സാം തോമസിന്റെ ഭവനത്തിൽ വെച്ച് ഒരു യാത്രയയപ്പ് നൽകുകയുണ്ടായി. കെ. എം. ആർ. എം.സമൂഹത്തിന് ശ്രീമതി വത്സമ്മ ജോർജ്കുട്ടിയും കുടുംബവും നാളിതുവരെ നൽകിയ സേവനത്തിനും, സഹായത്തിനും നന്ദി സൂചകമായി ഒരു സ്മരണിക നൽകി ആദരിക്കുക ഉണ്ടായി.
ശ്രീമതി വത്സമ്മ ജോർജ്കുട്ടിക്കും, കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നതിനോടൊപ്പം, ദൈവം അനവധിയായ കൃപകൾ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നന്ദിയോടെ,
കെ. എം. ആർ. എം.
സിറ്റി ഏരിയ കമ്മിറ്റി