News

സിറ്റി ഏരിയ ഫാമിലി പിക്‌നിക് 2025     

പ്രിയ കുടുംബാംഗങ്ങളെ:  കെ. എം. ആർ. എം. സിറ്റി ഏരിയ ഫാമിലി പിക്‌നിക് കഴിഞ്ഞ വ്യാഴം, വെള്ളി (27 & 28 നവംബർ) ദിവസങ്ങളിൽ കബ്‌ദിൽ വെച്ച് വിജയകരമായി നടത്തുവാൻ സാധിച്ചതിൽ ദൈവത്തെ സ്തുതിക്കുന്നു.    

ഈ പിക്‌നിക് നടത്തുവാൻ നേതൃത്വം നൽകിയ സിറ്റി ഏരിയ പ്രസിഡന്റ് ശ്രീ സാം തോമസ്, ഏരിയ സെക്രട്ടറി ശ്രീമതി സിനോ ബിൽജി, ഏരിയ വൈസ് പ്രസിഡന്റ് ശ്രീ മജോ മാത്യു, ഏരിയ ട്രഷറർ ശ്രീ റോബിൻ ഫിലിപ്പ്, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവരെ അനുമോദിക്കുന്നു.    

പിക്നിക്ക് കൺവീനർ ആയി പ്രവർത്തിച്ച ശ്രീ ജോസ് വർഗീസ് വിവിധ കോർഡിനേറ്റർസ്  ആയി പ്രവർത്തിച്ച, ശ്രീ ലിജു പാറക്കൽ, ശ്രീ സജോ ജോൺ, ശ്രീ ജുബിൻ പി മാത്യു, ശ്രീ ബിനു പി ബേബി, ശ്രീ അനീഷ് ജി വില്ലോത്ത്  എന്നിവർ ഏറ്റെടുത്ത അവരവരുടെ ഉത്തരവാദിത്ത്വങ്ങളുടെ ഭംഗിയായ ഏകോപനത്തിനും നേതൃത്വത്തിനും  നന്ദി അറിയിക്കുന്നു.    

ഈ പിക്‌നിക്കിന് എത്തിച്ചേർന്നു നമ്മുടെ സന്തോഷത്തിൽ പങ്കുചേർന്ന നമ്മുടെ ആത്മീയ പിതാവ് ബഹുമാനപ്പെട്ട  ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചനോടും, കെ എം ആർ എം പ്രസിഡന്റ് ശ്രീ ഷാജി വർഗീസ്, ജനറൽ സെക്രട്ടറി ശ്രീ ജോമോൻ ചെറിയാൻ, ട്രഷറർ ശ്രീ സന്തോഷ് ജോർജ് മറ്റു  സെൻട്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ തോമസ് മാമ്മൂട്ടിൽ, മൂന്ന് ഏരിയകളിൽ നിന്നും എത്തിയ ഏരിയ എക്സിക്യൂട്ടീവ്സ് എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.    

27 ആം തീയതി കൾച്ചറൽ പരിപാടികളും 28 ആം തീയതി സ്പോർട്സും ഗെയിംസുകളും നടത്തുകയും,  ഈ പരിപാടികളിൽ സി എം സി അംഗങ്ങളുടെ സാന്നിധ്യവും പങ്കാളിത്വവും പിക്നിക്കിന് കൂടുതൽ നിറവേകുകയും ചെയ്തു.

എല്ലാത്തിനും ഉപരി ഈ പിക്നിക്കിന് എത്തി ചേർന്ന് ആദ്യാവസാനം വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു ഇതു ഒരു വൻ വിജയമാക്കി തീർത്ത നമ്മുടെ കുടുബാംഗങ്ങങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈ പിക്‌നിക് നമ്മുടെ കൂട്ടായ്മയുടെ സ്നേഹവും, സാഹോദര്യവും, സൗഹൃദവും, സന്തോഷവും പങ്കിടുന്ന ഒരു വേദി ആയതിൽ എല്ലാവരേം അഭിനന്ദിക്കുന്നു.  

ഈ പിക്‌നിക്കിന് ചെറുതും വലുതും ആയ സഹായങ്ങൾ ചെയ്ത എല്ലാവരോടും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. ദൈവം നമ്മെ എല്ലാം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.    

പ്രാർത്ഥനയോടെ

സിനോ ബിൽജി 
സിറ്റി ഏരിയ സെക്രട്ടറി