News

നന്ദിയുടെ ഒരു വാക്ക് 

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് അബ്ബാസിയ ഏരിയ കുടുംബാംഗങ്ങളെ,

2025-ലെ പ്രവർത്തനങ്ങളുടെ യാത്ര ഇപ്പോൾ ഓർമ്മകളുടെ പാതയിലേക്ക് മാറുമ്പോൾ, നമ്മൾ ഒരുമിച്ച് തീർത്ത ഓരോ നിമിഷവും നന്ദിയുടെയും, അനുഗ്രഹത്തിന്റെയും അടയാളമായി നില കൊള്ളുന്നു.

ദൈവം നല്കിയ കൃപയാലും, നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ സഹകരണത്താലും,
നമ്മുടെ ഏരിയാ പ്രവർത്തനങ്ങൾ, ഈ വർഷം വിജയത്തിന്റെ പുതിയ അദ്ധ്യായങ്ങൾ എഴുതാൻ സാധിച്ചു. ആത്മീയതയുടെ ആഴങ്ങളിൽ നിന്നും സാമൂഹ്യ പ്രതിബദ്ധതയുടെ ഉയരങ്ങളിലേക്കും നമ്മൾ ഒരുമിച്ച് മുന്നേറാൻ കഴിഞ്ഞത് നിങ്ങളുടെ സ്നേഹത്തിന്റെയും പിന്തുണയുടെയും ഫലമാണ്.

തന്റെ സമയം, കഴിവ്, പ്രാർത്ഥന, സാന്നിധ്യം, സഹായം എന്നിവയിലൂടെ നമ്മുടെ എല്ലാ പരിപാടികളിലും പങ്കെടുത്ത അബ്ബാസിയ ഏരിയയിലെ മുഴുവൻ അംഗങ്ങൾക്കും, കുടുംബങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ഒരിക്കൽ കൂടി അറിയിക്കട്ടെ. 

നമ്മുടെ ആത്മീയ ഉപദേഷ്ടാവ് ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചൻ, കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ, സെക്ടർ കോർഡിനേറ്റർമാർ, പ്രയർ കോർഡിനേറ്റർ മാർ, കുടുംബ കൂട്ടായ്മ നേതാക്കൾ, വിവിധ കമ്മിറ്റികളിലും ടീമുകളിലും സേവനമനുഷ്ഠിച്ച എല്ലാ സഹപ്രവർത്തകർ, അഡ്വൈസറി ബോർഡ് അംഗങ്ങൾ, ഓഡിറ്റ് ടീം അംഗങ്ങൾ, ഇലെക്ഷൻ കമ്മീഷൻ അംഗങ്ങൾ, നമ്മുടെ സഹോദര ഏരിയകളിൽ നിന്നും നമ്മെ സപ്പോർട്ട് ചെയ്ത ഏരിയ പ്രസിഡന്റ് മാരുടെ നേതൃത്വതിൽ ഉള്ള ടീം അംഗങ്ങൾ, കുടുംബാംഗങ്ങൾ എല്ലാവരോടും
നമ്മുടെ ഹൃദയത്തിൽ നിന്നും ഉയരുന്ന ആത്മാർത്ഥമായ നന്ദിയും, സ്നേഹവും നേരുന്നു.

നമ്മുടെ കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ച ടാലന്റ് ഫെസ്റ്റുകളിൽ, കുടുംബങ്ങൾ പങ്കെടുത്ത കൂട്ടായ്മകളിൽ, വൈദിക സേവനങ്ങളിൽ, സാമൂഹ്യ പ്രവർത്തനങ്ങളിൽ, ഓരോരുത്തരുടെയും സജീവ പങ്കാളിത്തം നമ്മുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായി.

ഈ വിജയങ്ങൾ എല്ലാം മനുഷ്യശ്രമത്തിന്റെ ഫലമല്ല,
ദൈവാനുഗ്രഹം പകർന്ന ദൈവത്തിന്റെ കൈപ്പിടിയിലാണ് ഇതിന്റെ ഉറവിടം. അതിനാൽ ദൈവത്തോടുള്ള കൃതജ്ഞതയും മഹത്വവും ഇവിടെ അർപ്പിക്കുന്നു.

ഈ യാത്രയിൽ കൂടെ നിന്ന, ഉത്സാഹം പകർന്ന, പ്രാർത്ഥിച്ച, പിന്തുണച്ച, ഓരോ ഹൃദയത്തോടും വീണ്ടും ഒരിക്കൽ കൂടി നന്ദി പറയുന്നു.

നമ്മുടെ പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കുന്നതിൽ ഇതുപോലെയുള്ള സ്നേഹപൂർണ്ണമായ സഹകരണം തുടർന്നും ലഭിക്കട്ടെ. ദൈവാനുഗ്രഹം നമ്മെ എല്ലാവരെയും പുതിയ വർഷത്തിലേക്കും പുതിയ ദർശനങ്ങളിലേക്കും നയിക്കുമാറാകട്ടെ. നിങ്ങൾ ഞങ്ങളെ വിശ്വസിച്ച് ഏല്പിച്ച ഉത്തരവാദിത്വം, ഭംഗിയായി നിർവഹിക്കാൻ സാധിച്ചു എന്ന അഭിമാനത്താൽ, നല്ല ഒരു നാളയെ പ്രതീക്ഷിച്ച് ഞങ്ങൾ പടിയിറങ്ങുകയാണ്.

ഇന്നലെ, 05/11/2025 ബുധനാഴ്ച്ച വൈകുന്നേരം 07:00 മണിക്ക്, സ്രോതസ്സിൽ കൂടിയ വാർഷിക പൊതുയോഗത്തോടെ നമ്മുടെ ഔദ്യോഗികമായ എല്ലാപ്രവർത്തങ്ങളും അവസാനിച്ചിരിക്കുകയാണ്. 

ഇനിയും സെൻട്രൽ കമ്മിറ്റിയുടെ വിടവാങ്ങൽ വരെയുള്ള കുറച്ച് ദിവസം ഈ ഭരണ സമിതി ഒരു കാവലായി തുടരുന്നു എന്ന് മാത്രമേ ഉളളൂ എന്നറിയിച്ചുകൊണ്ടും, ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി കരേറ്റികൊണ്ടും,

2025 ലെ കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ്, അബ്ബാസിയ ഏരിയ എക്സിക്യൂട്ടീവ്സ് &  കമ്മിറ്റിക്കുവേണ്ടി,

മാത്യു കോശി 
ഏരിയ പ്രസിഡന്റ്.