കെ. എം. ആർ.എം സിറ്റി ഏരിയ വാർഷിക പൊതുയോഗം - 2025
കെ. എം. ആർ.എം സിറ്റി ഏരിയ യുടെ വാർഷിക പൊതുയോഗം ഒക്ടോബർ 31 ന് ശ്രീ. സാം തോമസിൻ്റെ ഭവനത്തിൽ വച്ച് നടത്തപ്പെട്ടു. സിറ്റി ഏരിയ പ്രസിഡന്റ് ശ്രീ. സാം തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിന്, സെക്രട്ടറി ശ്രീമതി സിനോ തോമസ് സ്വാഗതം ആശംസിച്ചു. ഏരിയ പ്രസിഡന്റ് ശ്രീ സാം തോമസിൻ്റെ അദ്ധ്യക്ഷപ്രസംഗത്തെ തുടർന്ന് കെ. എം. ആർ.എം ആത്മീയ ഉപദേഷ്ട്ടാവ് റവ.ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എം.ആർ.എം. പ്രസിഡന്റ് ശ്രീ ഷാജി വർഗ്ഗീസ് യോഗം ഉത്ഘാടനം ചെയ്ത് സംസാരിച്ചു. ശ്രീ ജോമോൻ ചെറിയാൻ, ശ്രീ സന്തോഷ് ജോർജ്, ശ്രീ ജോജിമോൻ തോമസ് എന്നിവർ ആശംസ പ്രസഗം നടത്തി.
ഏരിയ സെക്രട്ടറി ശ്രീമതി സിനോ തോമസ് വാർഷിക റിപ്പോർട്ടും ഏരിയ ട്രഷറർ ശ്രീ റോബിൻ ഫിലിപ്പ് വാർഷിക അക്കൗണ്ടും അവതരിപ്പിച്ചു. പൊതുയോഗം ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കും പാസ്സാക്കി.സിറ്റി ഏരിയ യിൽ നിന്ന് ട്രാൻസ്‌ഫർ ആയി അഹ്മദി ഏരിയയിലേക്ക് പോകുന്ന സിറ്റി ഏരിയ പ്രയർ കോഓർഡിനേറ്റർ ശ്രീമതി പ്രിയ ജോവിന് കഴിഞ്ഞ ഒരു വർഷക്കാലം സിറ്റി ഏരിയ യ്ക്ക് നൽികിയ സേവനത്തിനു നന്ദി സൂചകമായി ആത്മീയ ഉപദേഷ്ട്ടാവ് ബഹു. റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചൻ മെമൻ്റോ നൽകി അനുമോദിച്ചു.തുടർന്ന് ഏരിയ വൈസ് പ്രസിഡന്റ് ശ്രീ. മജോ മാതൃു യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ആത്മീയ ഉപദേഷ്ട്ടാവ് റവ.ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചന്റെ പ്രാർത്ഥനയോടു കൂടി സമ്മേളനം പരിസമാപിച്ചു.
സിറ്റി ഏരിയ കമ്മിറ്റിക്കു വേണ്ടി ,
സിനോ തോമസ്
സിറ്റി ഏരിയ സെക്രട്ടറി