News

03/11/2025  തിങ്കളാഴ്ച 7:30pm ന് അഹമ്മദി ദേവാലയത്തിൽ നടക്കുന്ന വി. കുർബാനയ്ക്ക് മുൻപായി ജപമാല മാസത്തോടനുബന്ധിച്ച് മരിയൻ തീർത്ഥാടനം നടത്തുന്നതിനു ആഗ്രഹിക്കുന്നു.
 ക്യാമ്പിൽ നിന്നും 6pm ന് പ്രാർത്ഥനയോടെയാണ് യാത്ര ആരംഭിക്കുക. പ്രാർത്ഥനയ്ക്കുശേഷം  അഹമ്മദി ദൈവാലയത്തിലേക്ക് യാത്ര തുടരും.
 ദേവാലയത്തിൽ എത്തിച്ചേരുമ്പോൾ,KMRM ആത്മീയ ഉപദേഷ്ടാവ് ബഹു.തോമസ് കാഞ്ഞിരമുകളിൽ അച്ചൻ പരിശുദ്ധ മാതാവിന്റെ രൂപത്തെ മാലയണിയിച്ച് സ്വീകരിക്കും. അതിനുശേഷം, രൂപത്തെ പ്രാർത്ഥനയോടുകൂടി പള്ളിയിലേക്ക് ആനയിച്ചുകൊണ്ട് മരിയൻ യാത്ര സമാപിക്കും.
ക്യാമ്പിലേക്ക് കൂടുതൽ ആളുകൾക്ക് പോകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ
കുറച്ചു പേർ മാത്രമേ തീർത്ഥാടനയാത്രയിൽ പങ്കെടുക്കുകയുള്ളൂ. ഈ യാത്രയിൽ  പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ കമ്മറ്റി അംഗങ്ങളെ അറിയിച്ചാൽ അതിനുള്ള സൗകര്യം ഒരുക്കുന്നതാണ്. ക്യാമ്പിനുള്ളിൽ പ്രവേശിക്കാൻ അധികം ആളുകൾക്ക് അനുവാദം ഇല്ലാത്തതിനാൽ ക്യാമ്പിന് പുറത്ത് വെയിറ്റ് ചെയ്ത് വാഹനത്തിൽ തന്നെ ജപമാല പ്രാർത്ഥന ചൊല്ലി പള്ളിയിലേക്ക് യാത്ര തുടരാവുന്നതാണ്. ക്യാമ്പിലേക്ക് പോകാൻ സാധിക്കാത്ത മറ്റുള്ള എല്ലാ കുടുംബ കൂട്ടായ്മ അംഗങ്ങളും പരിശുദ്ധ മാതാവിനെ സ്വീകരിക്കുന്നതിനായി 6.45pm  തന്നെ ദേവാലയണത്തിൽ ഒരുമിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.