ആവേ മരിയ
മരിയൻ പ്രാർത്ഥനാ യാത്ര
KMRM അഹമ്മദി ഏരിയയിൽ ഒക്ടോബർ 1 മുതൽ 31 വരെ ആവേ മരിയ എന്ന നാമത്തിൽ മാതാവിന്റെ ജപമാല മാസാചരണം ഭക്തിപൂർവ്വം കൊണ്ടാടി. ഏരിയയിലെ അമ്മമാരുടെ നേതൃത്വത്തിൽ ഈ കഴിഞ്ഞ 30 ദിവസം മുഴുവൻ ഹൃദയസ്പർശിയായ മരിയൻ സന്ദേശം നൽകി ഈ പവിത്ര മാസത്തെ അനുഗ്രഹപ്രദമാക്കി.
അതിനോടൊപ്പം, നാട്ടിൽ നിന്നുള്ള അഞ്ച് സിസ്റ്റേഴ്സ് ഈ വീഡിയോ പ്രാർത്ഥനകളിൽ പങ്കെടുത്തു. അവരുടെ പങ്കാളിത്തം ഈ പ്രവർത്തനത്തെ കൂടുതൽ ത്യാഗപരവും ആത്മീയപരവുമാക്കി.
31-ാം ദിവസത്തെ സമാപന വേളയിൽ KMRM ആത്മീയ ഉപദേഷ്ടാവ് ബഹുമാനപ്പെട്ട ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചൻ അയച്ച വീഡിയോ വഴി മാതാവിന്റെ ജപമാല മാസാചരണം അനുഗ്രഹത്തോടെയും ആത്മീയ സന്ദേശത്തോടെയും പര്യവസാനിച്ചു. അച്ചന്റെ ആശിർവാദം ഓരോ ഹൃദയത്തിലും ആത്മീയ സമാധാനം നിറച്ച്, ഈ മരിയൻ യാത്രയുടെ പവിത്രതയെ വീണ്ടും തെളിയിച്ചു.
ഈ യാത്രയിൽ പങ്കെടുത്ത എല്ലാ അമ്മമാരോടും അഹമ്മദി ഏരിയ കമ്മിറ്റിയുടെ പ്രത്യേക നന്ദിയും സ്നേഹവും അറിയിക്കുന്നു. മാതാവിന്റെ അനുഗ്രഹം നമ്മളിലും നമ്മുടെ കുടുംബങ്ങളിലും നിറഞ്ഞൊഴുകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.