മലങ്കര കത്തോലിക്കാ സഭയുടെ 95-ആം പുനൈര്യക വാർഷീകത്തോട് അനുബദ്ധിച്ച് നടന്ന അല്മായ സഭാ സംഗമത്തിൽ KMRM നെ പ്രതിനിധികരിച്ചു പ്രസിഡണ്ട് ശ്രീ ഷാജി വര്ഗീസ്, ജനറൽ സെക്രട്ടറി ശ്രീ ജോമോൻ ചെറിയാൻ എന്നിവർ സംബന്ധിക്കുകയും പ്രസിഡന്റ് ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രസ്തുത വേദിയിൽ നമ്മുടെ സഭയിലെ 11 രൂപതകളിൽ നിന്ന് ഈ വർഷം സംസ്ഥാന സിലബസിൽ പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വാങ്ങിയ 11 കുട്ടികൾക്ക് കെ. എം. ആർ. എം . എല്ലാ വർഷവും നൽകി വരുന്ന മാർ ബസേലിയസ് വിദ്യാശ്രീ പൃരസ്കാരം കെ. എ ആർ. എം ഭാരവാഹികളുടെ സാനിദ്ധ്യത്തിൽ വിതരണം ചെയ്യുകയുണ്ടായി. ഇതിനോട് സഹകരിച്ച എല്ലാ KMRM അംഗങ്ങളോടുമുള്ള നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു.
ജനറൽ സെക്രട്ടറി -കെ. എം. ആർ. എം.