കെ എം ആർ എം സെൻട്രൽ മാനേജിങ് കമ്മിറ്റിയുടെ ഏറ്റം അഭിമാന പദ്ധതിയായ “കലാലയ സ്വാന്തന 2025” ന്റെ ഔദ്യോഗിക ഉദ്ഘാടനം 2025 ജൂലൈ 10-ന് കുവൈത്ത് സിറ്റി ഹോളി ഫാമിലി കോ-കാതീഡ്രൽ ദൈവാലയത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം,
കെഎംആർഎം ആത്മീയ ഉപദേഷ്ടാവ് റവ. ഡോ. തോമസ് കഞ്ഞിരമുകളിൽ, പ്രസിഡൻറ് ശ്രീ ഷാജി വർഗീസിൽ നിന്ന് കലാലയ സ്വാന്തന 2025 ന്റെ ബ്രോഷർ സ്വീകരിച്ചു പ്രകാശനം ചെയ്തു, സ്വാന്ത്വന 2025 ന്റെ കൺവീനർ ശ്രീ ജൂബിൻ പി. മാത്യുവിന് ഔദ്യോഗികമായി കൈമാറി പദ്ധതിയുടെ നടപ്പാക്കലിന് തുടക്കം കുറിച്ചു.
ഉദ്ഘാടന വേളയിൽ, കെഎംആർഎം ന്റെ നാല് ഏരിയായിൽ നിന്നുള്ള പ്രതിനിധികൾ, ശ്രീ ഷിബു പി. ചെറിയൻ (അബ്ബാസിയ), ശ്രീ ജേക്കബ് തോമസ് (സാൽമിയ), ശ്രീ തോമസ് ജോൺ (ജോജോ) (അഹ്മദി), ശ്രീ സാം തോമസ് (സിറ്റി), എന്നിവർ ആദ്യ സംഭാവനകൾ ആത്മീയ ഉപദേഷ്ടാവിന് കൈമാറിയതിലൂടെ പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനത്തിന് തുടക്കമായി.
കെ.എം.ആർ.എം. ജനറൽ സെക്രട്ടറി ശ്രീ ജോമോൻ ചെറിയൻ, കലാലയ സ്വാന്തന 2025ന്റെ ദർശനം, ലക്ഷ്യങ്ങൾ, പദ്ധതിയുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച സംക്ഷിപ്‌തമായി വിശദീകരിച്ചു. ചടങ്ങിൽ സെൻട്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ വിവിധ ഭരണസമിതി അംഗങ്ങളുടെയും, നിരവധി കെ എം ആർ എം കുടുംബാംഗങ്ങളുടെയും സാനിധ്യം ഉണ്ടായിരുന്നു.
കലാലയ സ്വാന്തന 2025 എന്നത് കെ.എം.ആർ.എം സെൻട്രൽ മാനേജിങ് കമ്മിറ്റികളുടെ ഒരു പ്രാധാന്യമുള്ള പദ്ധതിയായി എന്നും നിലകൊള്ളുന്നു. ഈ മഹത്വപൂർണ്ണ പദ്ധതിയിലേക്ക് കെ.എം.ആർ.എം ലെ എല്ലാ അംഗങ്ങളുടെയും സജീവപങ്കാളിത്തവും പിന്തുണയും കമ്മിറ്റി ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.
ജോമോൻ ചെറിയാൻ
ജനറൽ സെക്രട്ടറി - KMRM