News

കെ.എം.ആർ.എം അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാൾ 2025 മേയ് 5 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഔർ ലേഡി ഓഫ് അറേബ്യ ദൈവാലയത്തിൽ ഭക്തിപൂർവം ആഘോഷിച്ചു. തിരുനാളിനോടനുബന്ധിച്ച് റാസയും തുടർന്ന് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെട്ടു.

കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവായ റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചൻ റാസയ്ക്ക് ആത്മീയമായ നേതൃത്വം നൽകി. ബഹുമാനപ്പെട്ട റോസ്‌വിൻ പൈറേസ് അച്ചന്റെ പ്രാർത്ഥനയോടുകൂടി റാസ ആരംഭിച്ചു.

റാസയും വിശുദ്ധ കുർബാനയും കൊണ്ട് തിരുനാൾ ദിവ്യാനുഭൂതിയായി. ബഹു. ജിജോ തോമസ് അച്ചന്റെ വിശുദ്ധ കുർബാനമധ്യേയുള്ള തിരുന്നാൾ സന്ദേശവും ആഘോഷത്തിന് മാറ്റുകൂട്ടി. ഇരുനൂറിലധികം വിശ്വാസികളുടെ സജീവ സാന്നിധ്യമാണ്  ആഘോഷം അനുഗ്രഹപ്രദമാക്കിയത്.
നേർച്ചവിളമ്പോടു കൂടി തിരുനാൾ സമാപിച്ചു.