News

കെ എം ആർ എം അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ 2025-ലെ കർമ്മപദ്ധതിയുടെ ഭാഗമായി, വലിയ നോമ്പ് കാലയളവിൽ മറ്റുള്ളവരെ കരുതുന്നതിനായി  "കാരുണ്യഹസ്തം – ഒരു കൈത്താങ്ങ്" എന്ന നമ്മുടെ കർമ്മപരിപാടി  പൂർത്തീകരിക്കുവാൻ നമുക്ക് സാധിച്ചു.

ഈ  കർമ്മപരിപാടിയുടെ വിജയത്തിന്,  എല്ലാവരുടേയും സഹായ സഹകരണങ്ങൾ ലഭിക്കുകയും, അതിന്റെ ഭാഗമായി സഹായങ്ങൾ നാട്ടിലേക്ക്  എത്തിക്കുവാനും സാധിച്ചു.

ഈ വലിയ നോമ്പുകാലത്ത്,മറ്റുള്ളരോട് നാം കാണിക്കുന്ന ദയയുടെയും,കാരുണ്യത്തിന്റയും മാതൃകയാകുന്ന ഈ പ്രവർത്തനം,നമ്മുടെ പ്രതീക്ഷകൾക്കു ഉപരിയായ രീതിയിൽ, ക്രമീകരിക്കുന്നതിന്  സാധിച്ചതിൽ ആദ്യമേ തന്നെ  ദൈവത്തിന് ഹൃദയപൂർവ്വം നന്ദി അർപ്പിക്കുന്നു.ഈ മഹത്തായ പ്രവർത്തനം വലിയൊരു വിജയം ആകുന്നതിനു  വേണ്ടി സജീവമായി പങ്കെടുത്ത ഓരോ കമ്മിറ്റി അംഗങ്ങളോടുമുള്ള  ഹൃദയംഗമായ നന്ദിയും സ്‌നേഹവും കടപ്പാടും അറിയിക്കുന്നു. അതിലുപരിയായി നമ്മുടെ ഈ പ്രവർത്തനം ഇ ത്രത്തോളം വിജയകര മാക്കുന്നതിന് സാമ്പത്തികമായും,തുണിത്തരങ്ങളായും നൽകി സഹായിച്ച നമ്മുടെ ഏരിയയിലെ ഓരോ KMRM കുടുംബാംഗങ്ങളോടുമുള്ള നന്ദിയും സ്നേഹവും അഹമ്മദി ഏരിയയുടെ നാമത്തിൽ അറിയിച്ചുകൊള്ളുന്നു.

 സ്നേഹപൂർവ്വം 

അഹമ്മദി ഏരിയ സെക്രട്ടറി
 ലിജാ മനോജ്