വചന വർഷത്തോടനുബന്ധിച്ച് അഹമ്മദി ഏരിയയിൽ ബൈബിൾ പ്രതിഷ്ഠയുടെ ആദ്യ ഘട്ടം വിജയകരമായി ആരംഭിച്ചു. വിശുദ്ധ ഗ്രന്ഥത്തിന്റെ മഹത്വം കുടുംബങ്ങളിൽ പ്രതിഫലിപ്പിക്കാനായി സംഘടിപ്പിച്ച ഈ വിശേഷ പദ്ധതിയുടെ ആദ്യ ഭാഗം, സ്തുത്യർഹമായ സമർപ്പണത്തോടെ, രണ്ട് സെക്ടറുകളിൽ ആയി ശ്രീ.തോമസ് എബ്രഹാം, ശ്രീ. ലാലു തോമസ്, ശ്രീ.അജോയ് പി. തോമസ്, ശ്രീ. ബിബിൻ ബെന്നി എന്നിവരുടെ ഭവനങ്ങളിൽ പൂർത്തീകരിച്ചു.