അബ്ബാസിയാ - കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ്, അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ, സൺഡേസ്കൂളിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി അബ്ബാസിയ യുണൈറ്റെഡ് ഇന്ത്യൻ സ്കൂളിൽ വച്ച് സോഷ്യൽ മീഡിയ അഡിക്ഷൻസ് ആൻഡ് ഇമ്പാക്ട് ഓൺ പേർസണൽ ആൻഡ് സോഷ്യൽ ലൈഫ്. എന്ന വിഷയത്തിൽ ഒരു ടോക്ക് ഷോ നടത്തി. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. നീതു മറിയം ചാക്കോ ആണ് ക്ലാസ് നയിച്ചത്. അബ്ബാസിയാ ഏരിയാ പ്രസിഡന്റ് മാത്യു കോശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, KMRM സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ, KMRM പ്രസിഡന്റ് ഷാജി വർഗ്ഗീസ്, വിസിറ്റിംഗ് ഫാദർ മോൺസിഞ്ഞോർ തോമസ് കയ്യാലക്കൽ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സിൽവി തോമസ് സ്വാഗതവും, ഏരിയാ വൈസ് പ്രസിഡന്റ് ബിജു എ ഓ നന്ദിയും പറഞ്ഞു. KMRM ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ, KMRM ട്രഷറാർ സന്തോഷ് ജോർജ്ജ്, KMRM എക്സ് ഒഫീഷ്യോ ബാബുജി ബത്തേരി, SMCFF ഹെഡ്മാസ്റ്റർ ലിജു പാറക്കൽ, ഏരിയാ എക്സ് ഒഫീഷ്യോ ജോജി വെള്ളാപ്പള്ളി, ഏരിയാ ട്രഷറാർ ബിനു എബ്രഹാം, ഓഫീസ് സെക്രട്ടറി ബിനു ജോൺ, എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. SMCFF അദ്ധ്യാപിക സാനു അനീഷ് പരിപാടി അവതരിപ്പിച്ചു. അബ്ബാസിയാ ഏരിയയുടെ അദ്ധ്യാപക പ്രതിനിധികൾ ആയ രേഖ മാത്യു, ആശ സന്തോഷ്, മേരി ടിങ്കു, റീജാ റാണ, ജോയ്‌സ് ജിമ്മി എന്നിവർ പരിപാടി ഏകോപിപ്പിച്ചു.