News

2025 കർമ്മ പദ്ധതിയുടെ ഭാഗമായി, അഹമ്മദി ഏരിയയിലെ ബാച്ചിലേഴ്സ് പ്രയർ യോഗം 21 മാർച്ച് 2025 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മെമ്മറീസ് ഹാളിൽ വച്ച് നടത്തുകയുണ്ടായി. 
 പ്രയർ കോഓർഡിനേറ്റർ സൈമൺ സക്കറിയയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴിയും,നോമ്പുകാല സന്ധ്യാ, പ്രാർത്ഥനയും , സ്വയം പ്രേരിത പ്രാർത്ഥനകളും നടന്നു. തുടർന്ന്, 
ബഹുമാനപ്പെട്ട ഡോ.തോമസ് കാഞ്ഞിരമുകളിൽ അച്ചൻ ആത്മീയതയാൽ സമ്പന്നമായ അനുഗ്രഹ പ്രഭാഷണം നടത്തി. 
പ്രാർത്ഥനയിൽ ഏരിയായിലെ എല്ലാ ബാച്ചിലേനേഴ്സിനെയും ഒരുമിച്ചുകൂട്ടാനുള്ള മഹത്തായ അവസരം ലഭിച്ചു. പ്രാർത്ഥനയിൽ പങ്കെടുക്കാൻ ക്യാമ്പുകളിലും മറ്റും താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അവർക്കായി പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിക്കാൻ സാധിച്ചു. ബഹു.അച്ചന്റെ ആശീർവാദത്തോടുകൂടിയും സ്നേഹ വിരുന്നോട് കൂടിയും ഈ അനുഗ്രഹീത യോഗം സമാപിച്ചു.