News

കെ.എം.ആർ.എം. അഹ്‌മദി ഏരിയയുടെ തിരുവചന പ്രതിഷ്ഠയുടെ ഉദ്ഘാടനം മാർച്ച് 21, 2025 വെള്ളിയാഴ്ച മങ്കഫ് മെമ്പറീസ് ഹാളിൽ വച്ച് നടന്നു. പ്രാർത്ഥനാഗാനത്തോടുകൂടി തുടങ്ങിയ യോഗത്തിൽ ഏരിയ സെക്രട്ടറി ശ്രീമതി ലിജാ മനോജ് സ്വാഗത പ്രസംഗവും അഹ്‌മദി ഏരിയ പ്രസിഡന്റ് ബഹു. ജിജു സ്കറിയ അധ്യക്ഷ പ്രസംഗം നടത്തി. കെ.എം.ആർ.എം. ആത്മീയ ഉപദേഷ്ടാവ് ബഹു. ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചൻ തിരുവചന പ്രതിഷ്ഠ ഉദ്ഘാടനം ചെയ്തു. കെ.എം.ആർ.എം. പ്രസിഡന്റ് ബഹു. ശ്രീ. ഷാജി വർഗീസ് മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ശ്രീ. ജോമോൻ ചെറിയാൻ ആശംസാ പ്രസംഗവും നടത്തി.

 ബഹു.തോമസ് അച്ചൻ ഉല്പത്തി പുസ്തകം ഒന്നാം അധ്യായം വായിച്ച് തിരുവചന പ്രതിഷ്ഠയ്ക്ക് തുടക്കം കുറിച്ചു. ശേഷം KMRM പ്രസിഡന്റ്‌ ശ്രീ.ഷാജി വർഗീസ് വായനക്ക് ശേഷം, ശ്രീ.തോമസ് എബ്രഹാമിനും, ശ്രീ. അജോയ് തോമസിനും ബഹു. അച്ചൻ ബൈബിൾ കൈമാറി. അഹമ്മദി ഏരിയ ട്രഷർ ശ്രീ. ബിനോയി വർഗീസ് ന്റെ നന്ദി പ്രകാശനത്തോടുകൂടി യോഗം സമാപിച്ചു.