കെ.എം.ആർ.എം സിറ്റി ഏരിയയുടെ 2025 ലെ കർമപദ്ധതികളുടെ ഉദ്ഘാടനം സിറ്റി ഏരിയ അംഗമായ ശ്രീ. ലിജു പറക്കലിന്റെ ഭാവനത്തിൽ (21/3/2025), ഏരിയ പ്രസിഡണ്ട് ശ്രീ. സാം തോമസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽവച്ച് നിർവഹിക്കപ്പെട്ടു.
പ്രസ്തുത സമ്മേളനം ഏരിയസെക്രട്ടറി ശ്രീമതി സിനോ തോമസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന്, ശ്രീ. സാം തോമസ് അധ്യക്ഷ പ്രസംഗം നടത്തി. കെ.എം.ആർ.എം പ്രസിഡന്റ്‌ശ്രീ. ഷാജി വർഗീസ് കർമപദ്ധതി തിരി തെളിച്ച് ഉദ്ഘാടനം നിർവഹിക്കുകയും, തുടർന്ന് പ്ലാനർ പ്രകാശനം ചെയ്യുകയും ചെയ്തു. കെ.എം.ആർ.എം ജനറൽ സെക്രട്ടറി ശ്രീ. ജോമോൻ ചെറിയാനും കെ.എം.ആർ.എം ട്രഷറർ ശ്രീ. സാന്തോഷ് ജോർജും ആശംസാപ്രസംഗം നടത്തി. സിറ്റി ഏരിയ സെൻട്രൽ മാനേജ്മെന്റ് കമ്മിറ്റി അംഗവും കെ. എം. ആർ. എം വൈസ് പ്രസിഡന്റ് (പ്രൊജക്റ്റ് ) ശ്രീ ജുബിൻ പി. മാത്യു, ഏരിയ എക്സ് ഓഫിസിയോ ശ്രീ ജോസ് വര്ഗീസ്, ഏരിയ കമ്മിറ്റി മെംബേർസ് , മറ്റു ഭാരവാഹികൾ പ്രസ്തുത യോഗതത്തിൽ സന്നിഹിതരായിരുന്നു. ഏരിയ വൈസ് പ്രസിഡണ്ട് ശ്രീ. മജോ മാത്യു സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദിരേഖപ്പെടുത്തിയതൊടുകുടി സമ്മേളനം പരിസമാപിച്ചു.