അബ്ബാസിയ: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ്, അബ്ബാസിയ ഏരിയയുടെ 2025 വർഷത്തിലെ രണ്ടാമത്തെ കോമൺ പ്രയർ, ടെഫീല - 2025, 07/03/2025 വെള്ളിയാഴ്ച വൈകുന്നേരം 07:00 മണിക്ക് റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചന്റെ കാർമികത്വത്തിൽ നടത്തി. അച്ചന്റെ ദിവ്യകാരുണ്യ ആരാധനക്കും, വചന സന്ദേശനത്തിനും ശേഷം കെ. കെ ലീഡേഴ്സിന്റെയും പ്രയർ കോർഡിനേറ്റേഴ്‌സിന്റെയും നേതൃത്വത്തിൽ കുരിശിന്റെ വഴിയും നടത്തി. അതെ തുടർന്ന് വിശുദ്ധ കുർബാനയുടെ ആശീർവാദവും, അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ ഈ വർഷം നടത്തിയ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കുകയുണ്ടായി.