31-ാം കെഎംആർഎം സ്ഥാപനദിനാഘോഷം
കുവൈറ്റ് മലങ്കര റൈറ്റ് മൂവേമെന്റിന്റെ (KMRM) 31-ാം സ്ഥാപനദിനാഘോഷം 2025 മാർച്ച് 1-ന് സിറ്റി കോ-കത്തീഡ്രൽ ചർച്ചിൽ നടന്ന സമൂഹ ബലിയോടെയും, പൊതു സമ്മേളനത്തോടെയും സമാപിച്ചു. 31 വർഷങ്ങളിലെ അനുഗ്രഹങ്ങൾക്കും ദൈവത്തിൻ്റെ മാർഗദർശനത്തിനുമുള്ള കൃതജ്ഞതയോടെയാണ് ഈ ആഘോഷം നടത്തിയത്. സമൂഹബലി കുർബാന കെഎംആർഎം ആത്മീയ ഉപദേഷ്ടാവ് റവ. ഡോ. തോമസ് കാഞ്ഞിരമുകളിന്റെ മുഖ്യ കാർമികത്വത്തിൽ, റവ. ഫാ. ജോയ് മാത്യു മുണ്ടക്കൽ, റവ. ഫാ. തോമസ് ലിജു കളത്തിൽ എന്നിവർ ചേർന്ന് അർപ്പിച്ചു.
രാത്രി 7:00 മണിക്ക് ആരംഭിച്ച ശുശ്രൂഷാ ഘോഷയാത്രയിൽ, ഏകതയും ഭക്തിയും പ്രതിഫലിപ്പിക്കുന്ന വെളുപ്പ് നിറമുള്ള വസ്ത്രധാരികളായ നിരവധി മലങ്കര വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധ കുർബാനക്ക് ശേഷം, കെഎംആർഎം പ്രസിഡണ്ട് ശ്രീ. ഷാജി വർഗീസ് അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ, ജനറൽ സെക്രട്ടറി ശ്രീ. ജോമോൻ ചെറിയാൻ, പങ്കെടുത്ത വിശ്വാസികളെയും പുരോഹിതന്മാരെയും സ്വാഗതം ചെയ്യുകയും, കെഎംആർഎം ന്റെ ചരിത്രം, ലക്ഷ്യം, ആല്മീകവും സാമൂഹികവുമായ പ്രതിബദ്ധത, അതിന്റെ സ്ഥാപക നേതാക്കളുടെയും മുൻകാല നേതാക്കളുടെയും സംഭാവനകൾ എന്നിവ ഉദ്ബോധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 16 വർഷങ്ങളായി കെഎംആർഎമ്മിന് ആത്മീയ മാർഗനിർദേശവും പ്രാർത്ഥനാ പിന്തുണയും നൽകിയ വരുന്ന ആല്മീയ ഉപദേഷ്ടകരായ വൈദീക സ്രേഷ്ഠരോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
ഔപചാരികമായി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായി, ശ്രീ. ഷാജി വർഗീസ് കെഎംആർഎം പതാക ഉയർത്തുകയും, മൂന്നു പുരോഹിതന്മാരും ചേർന്ന് ഓർമ്മക്കായി കേക്ക് മുറിക്കുകയും ചെയ്തു. അതിനുശേഷം റവ. ഡോ. തോമസ് കാഞ്ഞിരമുകളിന്റെ സന്യാസ സമർപ്പണ പ്രസംഗത്തിൽ, ഈ മഹത്തായ ആഘോഷത്തിൽ തനിക്കു പങ്കുചേരാനുള്ള അവസരം ഒരുക്കിയ കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങളോടുള്ള നന്ദി അറിയിക്കുകയും, 31-ആം വർഷത്തിൽ കുവൈറ്റിലെ സീറോ മലങ്കര കത്തോലിക്ക വിശ്വാസികൾക്ക് ശുശ്രുഷ ചെയ്യുവാൻ കഴിയുന്നതിലുള്ള സന്തോഷം പങ്കുവെക്കുകയും ചെയ്‌തു.
കെഎംആർഎം പ്രസിഡണ്ട് ശ്രീ. ഷാജി വർഗീസ്, കുവൈറ്റിലെ മലങ്കര വിശ്വാസികളുടെ അചഞ്ചല പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. കെഎംആർഎമ്മിന്റെ നിലവിലെ നേട്ടങ്ങൾക്കു അതിന്റെ മുൻകാല നേതാക്കൾ നൽകിയ സംഭാവനകളും അവരുടെ ത്യാഗങ്ങളും അനുസ്മരിച്ചു. കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന് അനുഗ്രഹവും പിന്തുണയും നൽകിവരുന്ന സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ ബസേലിയോസ് കർദിനാൾ ക്ലിമ്മീസ് കാതോലിക്ക ബാവയോടും , കുവൈത്തിൽ സീറോ മലങ്കര കത്തോലിക്കാ സഭയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് പിന്തുണ നൽകി വരുന്ന വടക്കൻ അറേബ്യയുടെ അപ്പസ്തോലിക വികാരിയേറ്റ് ബിഷപ്പ് അൾഡോ ബെറാർഡിയോടും, വികാരിയേറ്റിലെ മറ്റു വൈദീക സ്രേഷ്ടരോടുമുള്ള അദ്ദേഹത്തിന്റെ ഹൃദയപൂർവ്വമായ നന്ദി അറിയിച്ചു.
ആഘോഷത്തിന്റെ ഭാഗമായി കെഎംആർഎമ്മിൽ പുതുതായി അംഗമായ 14 പേർക്ക് പുഷ്പങ്ങൾ നൽകി വരവേറ്റു. വൈസ് പ്രസിഡന്റ്യും പരിപാടിയുടെ കോർഡിനേറ്ററുമായ ശ്രീ. ഷാരോൺ തരകൻ തന്റെ നന്ദി പ്രസംഗത്തിൽ, ഈ പരിപാടിയെ വിജയകരമാക്കുന്നതിനായി സഹകരിച്ച എല്ലാ വ്യക്തികളോടും ഉള്ള നന്ദി രേഖപ്പെടുത്തി.
മൂന്നു പുരോഹിതന്മാരുടെ സമാപനാശിർവാദത്തിനു ശേഷം സ്നേഹവിരുന്നിനോടുകൂടി 31മത് സ്ഥാപകദിനാഘോഷം സമാപിച്ചു. ആകർഷകവും ഓർമ്മനില്ക്കുന്നതുമായ ഈ ആഘോഷത്തിൽ പ്രധാന പങ്ക് വഹിച്ച കുവൈറ്റിലെ എല്ലാ മലങ്കര വിശ്വാസികൾക്കും കെഎംആർഎം കേന്ദ്ര മാനേജിംഗ് കമ്മിറ്റി ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.
നിങ്ങളുടെ പിന്തുണ, സമർപ്പണം, പ്രാർത്ഥന എന്നിവയിലൂടെയാണ് ഞങ്ങളുടെ ദൗത്യം കൂടുതൽ ശക്തമാകുന്നത്. ഇനിയും ദൈവാനുഗ്രഹങ്ങളോടെ ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, പ്രതീക്ഷിക്കുന്നു!
നന്ദി, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!
കെഎംആർഎം കേന്ദ്ര മാനേജിംഗ് കമ്മിറ്റി