2025 ഫെബ്രുവരി 27 (വ്യാഴാഴ്ച), കുവൈത്ത് സിറ്റിയിൽ ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലത്തിലെ വിശുദ്ധകുർബാനയെ, തുടർന്ന് KMRM പ്രസിഡന്റ് ശ്രീ. ഷാജി വർഗീസ് കഴിഞ്ഞ ഒരു മാസക്കാലം റവ. ജോസഫ് മലയാറ്റിൽ
അച്ചൻ നൽകിയ സമർപ്പണ സേവനത്തിന് ഹൃദയം നിറഞ്ഞ നന്ദി മലങ്കര സമൂഹത്തിൻ്റെ പേരിൽ അറിയിച്ചു.
തുടർന്ന് 2025 ഫെബ്രുവരി 28 (വെള്ളിയാഴ്ച) രാവിലെ 8:30 ന് അബ്ബാസിയായിലെ KMRM ഓഫിസിൽ വെച്ച് റവ. ജോസഫ് മലയാറ്റിൽ അച്ചന് വേണ്ടി യാത്രയയപ്പുസമ്മേളനം സംഘടിപ്പിക്കപ്പെട്ടു.
KMRM സെൻട്രൽ മാനേജുമെന്റ് കമ്മിറ്റി അംഗങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തുകൊണ്ട്, മലയാറ്റിൽ അച്ചനോടുള്ള നന്ദിയും, നല്ല ഓർമ്മകളും പങ്കുവെച്ചു. കൂടാതെ, കുവൈറ്റ് മലങ്കര സമൂഹത്തിന് കഴിഞ്ഞ ഒരു മാസം നൽകിയ സേവനത്തിന് അവരുടെ നന്ദി അറിയിക്കുകയും ചെയ്തു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടു കൂടി KMRM CMC അംഗങ്ങൾ, നിരവധി മുതിർന്ന അംഗങ്ങളും, മുൻ KMRM ഭാരവാഹികളും ചേർന്ന് മലയാറ്റിൽ അച്ചനെ കുവൈറ്റ് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന്
യാത്രയാക്കി.
ജോമോൻ ചെറിയാൻ
ജനറൽ സെക്രട്ടറി - KMRM