അബ്ബാസിയ: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ്, അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ SMCFF അബ്ബാസിയ സെന്ററിന്റെ സഹകരണത്തോടെ സൺഡേസ്കൂൾ കുട്ടികൾക്കായി 2025 ഫെബ്രുവരി 16 മുതൽ 2025 ഡിസംബർ 28 ആം തീയതി വരെയുള്ള ഞായറാഴ്ചകളിൽ നടത്തുന്ന ബൈബിൾ ബഡീസ് എന്ന പ്രോഗ്രാമിൽ 23/02/2025 ഞായറാഴ്ചത്തെ വിജയികളായ ക്രിസ് എബ്രഹാം ടിങ്കു, ഇവാ തോമസ്, എയ്ഡൻ അനീഷ് തങ്കച്ചൻ എന്നിവർക്ക് ബഹു. ജോസഫ് മലയാറ്റിൽ അച്ചൻ മെഡലുകൾ സമ്മാനിക്കുന്നു. ബൈബിൾ ബഡ്ഡീസ് പ്രോഗ്രാം കൺവീനർ ശ്രീമതി ആശാ സന്തോഷും, അബ്ബാസിയ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതർ ആയിരുന്നു. വിജയികൾക്ക് അബ്ബാസിയ ഏരിയയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.