അബ്ബാസിയ: അബ്ബാസിയ ഏരിയയുടെ കർമ്മപരിപാടി ആയ മാസാന്ത്യ ബെനഡിക്ഷൻ മാസ്സ്, ഫെബ്രുവരി മാസം ജന്മദിനവും വിവാഹ വാർഷികവും ആഘോഷിച്ചവർക്കായി കെ എം ആർ എം വിസിറ്റിംഗ് പ്രീസ്റ്റ് ജോസഫ് മലയാറ്റിൽ അച്ചന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ടു. വി. കുർബാനക്ക് ശേഷം ബഹു. അച്ചൻ
ഇവർക്കായി പ്രത്യേകം പ്രാർത്ഥന നടത്തുകയും, ആശംസകൾ നേരുകയും ചെയ്‌തു. വി. മദ്ബഹായുടെ സമീപം ഇടതുവശത്തായി പ്രത്യേകം ഇരിപ്പിടവും ക്രമീകരിച്ചിരുന്നു.