News

 

2025 ഫെബ്രുവരി 21-ാം തീയതി വെള്ളിയാഴ്ച, അവർ ലേഡി ഓഫ് അറേബ്യ ദൈവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം, അഹ്മദി ഏരിയ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. ജിജു സ്കറിയ പരേതനായ ചെറിയാൻ വേങ്ങലിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുശോചനം രേഖപ്പെടുത്തി. വിശുദ്ധ കുർബാനയിൽ സംബന്ധിച്ച എല്ലാ വിശ്വാസികളും  അദ്ദേഹത്തിന്റെ ഓർമ്മക്ക് മുൻപിൽ ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.

തുടർന്ന് നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ, ഏരിയ ട്രഷറർ ശ്രീ. ബിനോയ് വർഗീസ്, ഏരിയ കോഡിനേറ്റർ ശ്രീ. ബിനു വിളയിൽ രാജൻ എന്നിവർ അനുശോചനം അറിയിച്ചു.സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നടത്തിയ സമർപ്പിത സേവനങ്ങളെക്കുറിച്ചും, അവരുടെ  അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

 ചെറിയാൻ അയ്പ് വേങ്ങൽ മലങ്കര സഭയുടെ വളർച്ചയ്ക്കും, പ്രത്യേകിച്ച് കെ.എം.ആർ.എം.ന്റെ മുന്നേറ്റത്തിനും അടിസ്ഥാനമുറപ്പിച്ച അവിസ്മരണീയ സാന്നിധ്യം. തന്റെ അക്ഷീണമായ പരിശ്രമത്തിലൂടെ, കെ.എം.ആർ.എം. ആരംഭഘട്ടങ്ങളിൽ നിന്ന് ശക്തമായ ഒരു സുവർണ്ണാധ്യായം രചിച്ച മഹത്തായ വ്യക്തിത്വം.

ആരംഭകാലത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിലും ഉറച്ച മനസ്സോടെയും ദൃഢവിശ്വാസത്തോടെയും സംഘടനയെ ശക്തിപ്പെടുത്തിയ അദ്ദേഹം, കെ.എം.ആർ.എം. പ്രസിഡന്റായിരിക്കുമ്പോൾ, സംഘടനയുടെ ശൈലിയും പ്രവർത്തനരീതികളും കൂടുതൽ ദൃഢവുമാക്കി, 
 സംഘടനയുടെ വളർച്ചയ്ക്കായി അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഇന്നും അതിന്റെ സ്വാധീനം ചെലുത്തുന്നു.സംഘടനയുടെ സൗഹൃദ ബന്ധം,
അംഗങ്ങൾ തമ്മിലുള്ള ഐക്യത,സമൂഹത്തിനുള്ള മികച്ച സേവന മനോഭാവം, വിശുദ്ധ കുർബാനയ്ക്കും പ്രാർത്ഥനകൾക്കും അദ്ദേഹം നൽകിയ പ്രാധാന്യം എന്നിവ വിലമതിക്കാനാവാത്തതാണ്.

ചെറിയാൻ വേങ്ങലിന്റെ നിര്യാണത്തിൽ അഹ്‌മദി ഏരിയ കമ്മിറ്റി അനുശോചനം അറിയിക്കുകയും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട്  അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

KMRM അഹ്മദി ഏരിയ കമ്മിറ്റി