അന്തരിച്ച മുൻ കെ.എം.ആർ.എം പ്രസിഡന്റ് ചെറിയാൻ ഐപ്പ് വേങ്ങലിന്റെ അനുസ്മരണാർത്ഥം ഇന്ന് 21 ഫെബ്രുവരി 2025 രാവിലെ 10.30 ന് അബ്ബാസിയായിലെ കെ.എം.ആർ.എം ഓഫീസിൽ (സ്രോതസ് ) വെച്ച് അനുശോചനായോഗം നടത്തുകയുണ്ടായി.
കെ.എം.ആർ.എം പ്രസിഡന്റ് ശ്രീ. ഷാജി വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുശോചനായോഗത്തിൽ ബഹു. തോമസ് മലയാറ്റിൽ അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് കെ.എം.ആർ.എം സീനിയർ വൈസ് പ്രസിഡന്റ് ശ്രീ ജോർജ് മാത്യു, മുൻ പ്രസിഡന്റ് ശ്രീ ബാബുജി ബത്തേരി, സീനിയർ മെമ്പർ ശ്രീ ജേക്കബ് വര്ഗീസ്, ശ്രീ ബിനോയ് എബ്രഹാം, ശ്രീ മാത്യു വര്ഗീസ് എന്നിവരും മറ്റു മുതിർന്ന അംഗങ്ങളും ചെറിയാച്ചായാൻ്റെ ഓർമ്മകൾ പങ്കുവയ്ക്കുകയും, അദ്ദേഹം കുവൈറ്റ് മലങ്കര റൈറ്റ് മൂവേമെന്റിന്റെ വളർച്ചക്ക് നൽകിയ സംഭാവനകൾ അനുസ്മരിച്ചു കൊണ്ട് സംസാരിക്കുകയുണ്ടായി.
യോഗത്തിൽ പങ്കെടുത്തവരെല്ലാം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
അദ്ദേഹത്തിനെ വിയോഗം കെ എം ആർ എമ്മിനും അതുപോലെ തന്നെ നാട്ടിൽ പ്രവർത്തിക്കുന്ന കെ എം ആർ എം റീറ്റർനിസ് ഫോറത്തിനും തീരാനഷ്ടമാണ്.
കെ.എം.ആർ.എം വർക്കിഗ് സെക്രട്ടറി ശ്രീ.ബിനു ജോൺ സ്വാഗതം പറയുകയും കെ.എം.ആർ.എം ടെഷറാർ ശ്രീ. സന്തോഷ് ജോർജ്ജ് നന്ദി പറയുകയും ചെയ്തു.
നിരവധി കെ.എം.ആർ.എം സീനിയർ അംഗങ്ങളും മുൻ ഭാരവാഹികളും അനുശോചനയോഗത്തിൽ പങ്കെടുത്തു.
ജോമോൻ ചെറിയാൻ
ജനറൽ സെക്രട്ടറി - KMRM