News

KMRM സാൽമിയ ഏരിയ ഫെബ്രുവരി മാസത്തെ ഏരിയ പൊതു പ്രാർത്ഥനാ യോഗം 07/02/2025 വെള്ളിയാഴ്ച വൈകുന്നേരം സാൽമിയ ഉപാസനാ ഹാളിൽ വച്ചു നടത്തപെട്ടു. ബഹു. ജോസഫ് മലയാറ്റിൽ അച്ചൻ വചന സന്ദേശം നൽകി. ഏരിയ പ്രയർ കോഓർസിനേറ്റർസും കുടുംബ കൂട്ടായ്മ ലീഡേഴ്‌സും പ്രാർത്ഥനക്കു നേതൃത്വം നൽകി. സന്ധ്യയ്പ്രാർത്ഥനക്ക് ശേഷം ജനുവരി മാസത്തിൽ ജന്മദിനം ആഘോഷിച്ച കുഞ്ഞുങ്ങൾക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും ആശീർവാദം നൽകുകയും ചെയ്തു. തുടർന്ന് വിവാഹ വാർഷികം ആഘോഷിച്ച ദമ്പതികൾക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും കേക്ക് മുറിച്ചു മധുരം പങ്കുവക്കുകയും ചെയ്തു. 80ൽ പരം കുടുംബാംഗങ്ങൾ പങ്കെടുത്ത പ്രാർത്ഥനാ യോഗം തുടർന്നുള്ള എല്ലാ മാസങ്ങളിലും ഒന്നാമത്തെ വെള്ളിയാഴ്ച്ചകളിൽ ഇതേ ഹാളിൽ വച്ചു നടത്തപെടുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു.