News

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ചരിത്ര താളുകളിൽ എന്നെന്നും ഓർമ്മിക്കുന്ന് ദിവസമാണ് 2005 ഫെബ്രുവരി 10 ഇന്നാണ് മലങ്കര സുറിയാനി കത്തോലിക്ക സഭയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി സ്ഥാപിച്ചത്……. പരിശുദ്ധ പിതാവ് യുഹാന്നോൻ പൗലോസ് രണ്ടാമൻ മാർപാപ്പ മലങ്കര സുറിയാനി കത്തോലിക്കാ സഭയെ സ്വയംഭരണ അവകാശം ഉള്ള , മേജർ ആർച്ചു ബിഷപ്പ് - കാതോലിക്കയാൽ ഭരിക്കപ്പെടുന്ന മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തിയത്തിന്റെ സ്മരണകൾ ഉള്ള പുണ്യ ദിനം ……

"വിശുദ്ധ തോമാശ്ലീഹായാൽ തന്നെ ഭാരതത്തിൽ ക്രിസ്തുമതം സ്ഥാപിക്കപ്പെടുകയും പിൻഗാമികളാൽ ഫലപ്രദമായി നയിക്കപ്പെടുകയും കഴിഞ്ഞ നൂറ്റാണ്ടുകളിൽ അത് വിവിധ പരമ്പര്യങ്ങളിലൂടെ നയിക്കപ്പെടുകയും ചെയ്യുന്നു" അതിവേഗം ബഹുദൂരം മിഷൻ പ്രവർത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും ഒക്കെ വളരുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഈ വളർച്ച കണ്ടിട്ടും അത് പഠന വിധേയം ആക്കിയിട്ടും ആണ് പരിശുദ്ധ സിംഹാസനം ഈ അംഗീകാരം മലങ്കര സുറിയാനി കത്തോലിക്ക സഭക്ക് നൽകിയത്……

മേജർ ആർച്ച് ബിഷപ്പ് - കാതോലിക്കയെ ലഭിച്ചത് വഴി മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന്റെ മഹത്വം വർധിച്ചിരിക്കുക ആണ്…….

നാനാത്വത്തിൽ ഏകത്വം എന്ന പ്രത്യേകത ഉള്ള കത്തോലിക്ക സഭയിലെ 4 മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭകളിൽ ഒന്നാണ് മലങ്കര സുറിയാനി കത്തോലിക്ക സഭ എന്നത് മലങ്കര മക്കൾക്ക് എന്നും അഭിമാനിക്കാവുന്ന കാര്യം ആണ്... മലങ്കര സുറിയാനി കത്തോലിക്കാ സഭയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തിയ യൂഹാന്നോൻ പൗലോസ് രണ്ടാമൻ മാർപാപ്പയുടെ കല്പന വായിച്ചത് അത്യുന്നത കർദിനാൾ ആർച്ച്ബിഷപ്പ് പെഡ്രോ ലോപ്പസ് ക്വീൻറ്റാന തിരുമേനി ആണ്.

" നമ്മുടെ അപ്പോസ്തോലിക അധികാരം ഉപയോഗിച്ച് മലങ്കര സുറിയാനി സഭയുടെ തിരുവനന്തപുരം മേജർ ആർച്ച് ബിഷപ്പ് ആയി അങ്ങയെ നാം നിയമിക്കുന്നു, അങ്ങയുടെ അധികാര സ്ഥാനത്തിന് അനുയോജ്യമായ അവകാശങ്ങളും കടമകളും അങ്ങേക്ക് ഉണ്ടായിരിക്കും" എന്നാണ് "ab ipso sancho thoma" എന്ന തിരുവെഴുതിൽ മാർപാപ്പ തിരുമേനി പ്രസ്താവിച്ചത്……..

സുറിയാനി പരമ്പര്യത്തിലും ഭാരത പശ്ചാത്തലത്തിലും മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസിന് തുല്യൻ ആണ് എന്ന് കർദിനാൾ തിരുമേനി പ്രത്യേകം കൂട്ടി ചേർത്തു.

ഈ സംഭവങ്ങൾ ഒക്കെ പല മാധ്യമങ്ങൾ വഴി വീക്ഷിച്ച മലങ്കര സുറിയാനി കത്തോലിക്കാ മക്കൾ വളരെ അധികം ആഹ്ലാദത്തിൽ ആയിരുന്നു എന്നത് ഒരു വലിയ വസ്തുത ആണ് കേരള സമൂഹം ഒന്നടങ്കം ഈ വാർത്ത അറിഞ്ഞു സന്തോഷിച്ചു എന്നത് വസ്തുത ആണ് അനവധി ദിനപത്രങ്ങൾളും വാർത്ത മാധ്യമങ്ങളും ഇവയൊക്കെ വളരെ ആർജവത്തോടെ ആണ് റിപ്പോർട്ട് ചെയ്തത് ……. മലങ്കര മക്കളുടെ നിരന്തരം ആയ ആവശ്യപ്രകാരം ആണ് പരിശുദ്ധ പിതാവ് യൂഹാനോൻ പൗലോസ് രണ്ടാമൻ മാർപാപ്പ ,2005 ഫെബ്രുവരി10 ആം തിയതി ഈ പ്രഖ്യാപനം നടത്തുവാൻ ഇടയായത്…….

മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭകളെ പറ്റി നാല് കാനോനുകളെ ഉള്ള് (കാനോൻ151-154)

എന്നാൽ കാനോൻ 152 ഇൽ പറഞ്ഞിരിക്കുന്നത് പോലെ പാത്രിയാർക്കൽ സഭകളെ പറ്റിയും പാത്രിയര്കീസ്നെ പറ്റിയും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ (കാനോൻ 55-150) മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭകൾക്കും മേജർ ആർച്ച് ബിഷപ്പുമാർക്കും ബാധകമാണ്.

കാനോൻ 152 :" കാര്യത്തിന്റെ സ്വഭാവത്തിൽ നിന്ന് വ്യക്തം ആക്കിയിരിക്കുകയോ പൊതുനിയമത്തിൽ വ്യക്തമായി മറിച്ചു നിശ്ചയിക്കുകയോ ചെയ്യാതെ ഇരുന്നാൽ പൊതുനിയമത്തിൽ പാത്രിയാർക്കൽ സഭകളെയോ , പാത്രിയര്കീസുമാരെയോ സംബന്ധിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങൾ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭകളയും മേജർ ആർച്ചുബിഷപ്പുമാരെയും സംബന്ധിച്ചും ബാധകമാണ്"

ഈ കാനോൻ തന്നെ മേജർ ആർച്ച് ബിഷപ്പും കാതോലിക്കായ്ക്കും ഒന്നാണ് എന്ന് സൂചിപ്പിക്കുന്നു

"ഓക്സിയോസ് ഓക്സിയോസ് ഓക്സിയോസ്.. മോറാൻ മോർ ബസേലിയോസ്…….." ഈ ശബ്ദം അന്നത്തെ ദിവസം നേരിൽ കണ്ടിട്ടുള്ള സഭയെ സ്നേഹിക്കുന്ന എല്ല വ്യക്തിയുടെയും കാതുകളിൽ ഇപ്പോളും അലയടിക്കുന്നുണ്ട്..

നമ്മളുടെ സഭ സ്വയം ഭരണാവകാശമുള്ള സഭയായി മാറിയതിൽ നമ്മൾ അഭിമാനിക്കുവിൻ, സ്വർഗത്തിൽ ഇരുന്ന് കൊണ്ട് മാർ ഇവാനിയോസ് പിതാവും മാർ ഗ്രീഗോറിയോസ് പിതാവും മാർ ബസേലിയോസ് പിതാവും അനവധി മധ്യസ്ഥം നമ്മൾക്ക് വേണ്ടി നടത്തുന്നുണ്ട്. ആ മാധ്യസ്ഥത്തിന്റെ ഒക്കെ അനുഗഹത്താൽ ആണ് മോറാൻ മോർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവയിലൂടെ അനേകം ഉന്നതികൾ സഭ കീഴടക്കി കൊണ്ടിരിക്കുന്നത്…… ആഗോള സഭയുടെ രാജകുമാരന്മാരിൽ ഒരാൾ നമ്മളുടെ സഭയുടെ രാജാവ് ആണ് എന്ന വലിയ അംഗീകാരം നമുക്ക് ഉണ്ട് ഇനിയും ഒരുപാട് ഉന്നതിയിലേക്ക് ക്രിസ്‌തുവിന്റെ സാക്ഷ്യവുമായി എല്ലാവരും ഒന്നായിരിക്കേണ്ടതിന് എന്ന സ്വർഗത്തിൽ ഇരുന്ന് നമുക്ക് വെണ്ടി കരഞ്ഞു പ്രാർത്ഥിക്കുന്ന മാർ ഇവാനിയോസ് പിതാവിന്റെ ആപ്തവാക്യവുമായി നമുക്ക് നമ്മളുടെ കാതോലിക്കാ ബാവയോടും അഭിവന്ദ്യ പിതാക്കന്മാരോടും ഒന്ന് ചേർന്ന് മുന്നോട്ട് പോകാം

That all may be one❤️✨

 

കടപ്പാട്: ഖോലോ ദ് മലങ്കര - Malankara Voice