2025-ലെ അഹ്മദി ഏരിയയുടെ പുതിയ കമ്മിറ്റി 2025 ജനുവരി 17-ന് ആഹ്ലാദപൂർവം സത്യപ്രതിജ്ഞ ചെയ്ത് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. അഹ്മദി പള്ളിയിൽ ഉച്ചയ്ക്ക് 2:30ന് ബഹുമാനപ്പെട്ട ഡോ. തോമസ് കാഞ്ഞിരമുകൾ അച്ചന്റെ വിശുദ്ധ കുർബാനയിലൂടെ കാഴ്ച സമർപ്പണ ചടങ്ങ് ആരംഭിച്ചു. ഈ വിശുദ്ധ ചടങ്ങിൽ കമ്മിറ്റി അംഗങ്ങൾ, പ്രയർ കോഡിനേറ്റേഴ്സ്, കുടുംബ കൂട്ടായ്മ ലീഡേഴ്സ് എന്നിവർ സാന്നിധ്യം ഉറപ്പാക്കി.
വിശുദ്ധ കുർബാനയ്ക്കുശേഷം വൈകുന്നേരം 5:00 മണിക്ക് ഡിലൈറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന സംയുക്ത കമ്മിറ്റി മീറ്റിങ്ങിന് സെക്രട്ടറി ശ്രീമതി ലിജ മനോജ് സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ് ശ്രീ ജിജു സ്കറിയ യോഗത്തിന് അധ്യക്ഷപ്രസംഗം നടത്തുകയും ചെയ്തു. ശേഷം ആത്മീയ ഉപദേശകനായ ബഹുമാനപ്പെട്ട ഡോ. തോമസ് കാഞ്ഞിരമുകൾ അച്ചൻ അനുഗ്രഹപ്രഭാഷണം നടത്തി.
കെ.എം.ആർ.എം പ്രസിഡന്റ് ശ്രീ ഷാജി വർഗീസ് മീറ്റിംഗ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അഹ്മദി ഏരിയ മുൻ പ്രസിഡന്റ് ശ്രീ ഷാരോൺ തരകൻ, കെ.എം.ആർ.എം മുൻ വൈസ് പ്രസിഡന്റ് ശ്രീ ജോസഫ് കെ. ഡാനിയൽ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ ട്രഷറർ ശ്രീ സന്തോഷ് ജോർജിന്റെയും 2024 കമ്മിറ്റിയിലെ അംഗങ്ങളുടെയും വിവിധ തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
ട്രഷറർ ശ്രീ ബിനോയി വർഗീസ് നന്ദിപ്രകാശനത്തോടെ യോഗം അവസാനിച്ചു. യോഗാനന്തര ചർച്ചകൾക്കായി പുതിയ കമ്മിറ്റിയും ഏരിയയുടെ നേട്ടങ്ങൾക്കും സജീവ പ്രവർത്തനങ്ങൾക്കും തൊട്ടടുത്ത പദ്ധതികൾക്കുമായി നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു.