അബ്ബാസിയ: കെ. എം. ആർ. എം. അബ്ബാസിയ ഏരിയയുടെ 2025 വർഷത്തെ കർമ്മപദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം 19/01/2025 വൈകുന്നേരം 07:15 നുള്ള വിശുദ്ധ കുർബാനക്ക് ശേഷം കെ. എം. ആർ. എം. ആത്മീയ പിതാവ് റവ. ഡോക്ടർ തോമസ് കാഞ്ഞിരമുകളിൽ നിർവഹിച്ചു. അബ്ബാസിയ ഏരിയാ സെക്രട്ടറി സിൽവി തോമസ് സ്വാഗതവും, ഏരിയ ട്രഷറർ ബിനു എബ്രഹാം നന്ദിയും പറഞ്ഞ യോഗത്തിൽ ഏരിയ പ്രസിഡന്റ് മാത്യു കോശി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയെ കുറിച്ച് അവതരിപ്പിച്ചു. അബ്ബാസിയ ഏരിയ വാർഷിക പ്ലാന്നർ കെ എം ആർ എം പ്രസിഡന്റ് ഷാജി വർഗ്ഗീസും ആത്മീയ പിതാവ് തോമസ് കാഞ്ഞിരമുകളിൽ അച്ചനും ചേർന്ന് പ്രകാശനം ചെയ്ത് ഏരിയ വൈസ് പ്രസിഡന്റ് ബിജു എ ഒ ക്ക് കൈമാറി. അബ്ബാസിയ ഏരിയയിൽ നിന്നും വിവിധ തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളും, ഏരിയയിലെ കെ എം ആർ എം അംഗങ്ങളും പങ്കെടുത്തു.