കെ. എം. ആർ. എം. അബ്ബാസിയ ഏരിയയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചെപ്പ് എന്ന പേരിൽ 27 ഡിസംബർ വെള്ളി രാവിലെ 9 മണി മുതൽ അബ്ബാസിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ വെച്ചു ഏകദിന സെമിനാറും കുട്ടികൾക്കായി വിവിധ പരിപാടികളും നടത്തപ്പെട്ടു.Anti Drugs എന്ന വിഷയത്തിൽ ശ്രീമതി. വിൻസി സജി ക്ലാസ്സ് നയിച്ചു. കെ. എം. ആർ. എം. സ്പിരിറ്റ്ൽ ഡയറക്ടർ Dr. Thomas Kanjiramukalil കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയുണ്ടായി. കെ. എം. ആർ. എം സീനിയർ വൈസ് പ്രസിഡന്റ് ശ്രീ. ജോസഫ്. കെ. ഡാനിയേൽ പരിപാടികൾ ഉത്ഘാടനം ചെയ്തു സംസാരിച്ചു.അബ്ബാസിയ ഏരിയ പ്രസിഡന്റ് ശ്രീ. ജോജി വെള്ളാപ്പള്ളി സ്വാഗതവും ശ്രീ. ബിനു എബ്രഹാം നന്ദിയും പറഞ്ഞു.