News

വചന വർഷ ഉൽഘാടനവും മാർ ഗ്രീഗോറിയോസ് ഓർമ്മത്തിരുനാളും  ഭക്ത്യാദരപൂർവ്വം ആചരിച്ചു.

വചന വർഷത്തിന്റെ  ഉൽഘാടനവും മലങ്കര കത്തോലിക്ക സഭ യുടെ സൂര്യ തേജസ്സായിരുന്ന ആർച്ചുബിഷപ്പ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിൻ്റെ മുപ്പതാമത് ഓർമ്മ തിരുനാളും സംയുക്തമായി ഒക്ടോബർ 10 ആം തീയതി വ്യാഴാഴ്‌ച വൈകിട്ട് 07 : 30 നുള്ള വിശുദ്ധ കുർബാനയോടെ ഭക്ത്യാദരപൂർവ്വം ആചരിച്ചു.

കുവൈറ്റ് ഹോളി ഫാമിലി കോ-കത്തീഡ്രൽ ദൈവാലയത്തിൽ കത്തിച്ച തിരികളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി നടന്ന ആഘോഷമായ വചന പ്രദിക്ഷണ റാലിയോടെ വചനവർഷ ഉൽഘാടന പരിപാടികൾക്കും, അഭിവന്ദ്യ മാർ ഗ്രീഗോറിയോസ് അനുസ്മരണ ദിനാചരണങ്ങൾക്കും തുടക്കമായി. 

ആബാലവൃദ്ധം അംഗങ്ങൾ അണിനിരന്ന വചന പ്രഘോഷണ റാലിയിൽ വിശുദ്ധ ബൈബിളുമായി കുടുംബകൂട്ടായ്മ ലീഡേഴ്‌സും തുടർന്ന് അൾത്താര ശുശ്രൂഷകരുടെ ഗണവും ഏറ്റവും പിന്നിലായി നടപ്പന്തലിൽ ഉയർത്തിപ്പിടിച്ച വിശുദ്ധ ബൈബിളുമായി കെ.എം.ആർ.എംന്റ്റെ ആല്മീയ പിതാവ് റെവ.DR . തോമസ് കഞ്ഞിരമുകളിൽ അച്ചനും ഹോളി ഫാമിലി കോ-കത്തീദ്രൽ ദൈവാലയത്തിലെ പ്രധാന അൾത്താര ലക്ഷ്യമാക്കി നീങ്ങി.

വിശുദ്ധ വേദപുസ്തകം ഹോളി ഫാമിലി കോ-കത്തീഡ്രൽ ദൈവാലയത്തിലെ  പ്രധാന അൾത്താരക്ക് സമീപം സ്ഥാപിച്ചിരിക്കുന്നതായ പീഡത്തിൻമേൽ പ്രതിഷ്ഠിച്ചു  ധൂപം അർപ്പിക്കുകയും,നമ്മുടെ നാലു ഏരിയകളിലെ എല്ലാ കുടുംബകൂട്ടായ്മ ലീഡേഴ്‌സും കയ്യിൽ ഏന്തിയിരിക്കുന്നതായ വിശുദ്ധ വേദപുസ്തകം ബഹുമാനപ്പെട്ട കെ. എം. ആർ.എം സ്പിരിറ്റുവൽ ഡയറക്ടർ സ്വീകരിച്ചു ധൂപാർപ്പണം നടത്തി വചന ഉൽഘോഷണത്തിന്നായി ഓരോ കുടുംബ കൂട്ടായ്മ ലീഡേഴ്‌സിനും തിരികെ നൽകുകയും ചെയ്തു. തുടർന്ന് വചന വർഷ ലോഗോ ബഹുമാനപ്പെട്ട അച്ഛൻ കെ.എം.ആർ. എം പ്രെസിഡന്റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി  ബിനു കെ.ജോൺ എന്നിവരിൽ നിന്നും സ്വീകരിച്ചു പ്രകാശനം ചെയ്യുകയും ചെയ്തു.

സാൽമിയ മാർ ഗ്രീഗോറിയോസ് (സെക്ടർ 2 ), ബെത്‌സയിദാ, ഗലീലി  കുടുംബ  കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്ന കുടുംബനാളത്തോടും, കാഴ്ച്ചവയ്പോടും കൂടി ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് അഭിവന്ദ്യ മാർ ഗ്രീഗോറിയോസ് അനുസ്മരണ ശുശ്രൂഷയും, ധൂപപ്രാത്ഥനയും നടക്കുകയും ചെയ്തു.

സാൽമിയ ഏരിയ വിശുദ്ധ കുബാന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുകയും, നേർച്ച ക്രമീകരിക്കുകയും ചെയ്തു. ഈ ശുശ്രൂഷകളിൽ വന്നു സംബന്ധിച്ച എല്ലാവർക്കും ആല്മീയ പിതാവ് ബഹുമാനപ്പെട്ട കാഞ്ഞിരമുകളിൽ അച്ഛൻ നന്ദി പറയുകയും, അഭിവന്ദ്യ പിതാവിൻ്റെ അനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.