News

കെ. എം. ആർ. എം. പേൾ ജൂബിലിയോടനുബന്ധിച്ച്,  സെൻട്രൽ കമ്മറ്റി നടത്തുന്ന കുടുംബ നാളം പരിപാടിയുടെ ഭാഗമായി സിറ്റി ഏരിയയിലെ കുടുംബ കൂട്ടായ്മകളുടെ മൂന്നാമത്തെ കുടുംബനാളം പരിപാടി മൗണ്ട് താബോർ കുടുംബകൂട്ടായ്മ (സെൻറ് പോൾസ് സെക്ടർ) &  മൗണ്ട് സിയോൺ കുടുംബകൂട്ടായ്മ (സെൻറ് പീറ്റേഴ്‌സ് സെക്ടർ)  എന്നിവയുടെ നേതൃത്വത്തിൽ   വ്യാഴാഴ്ച, 26 സെപ്റ്റംബർ 2024 @ 7:30  പി.എം ന് സിറ്റി ഹോളി ഫാമിലി കോ- കത്തീഡ്രൽ ദേവാലയത്തിൽ സന്ധ്യാ പ്രാർത്ഥന, കാഴ്ച സമർപ്പണം, വി കുർബാന എന്നിവയോട് കൂടി ഭക്തിപൂർവ്വം ആചരിച്ചു. 

മൗണ്ട് താബോർ &  മൗണ്ട് സിയോൺ കുടുംബകൂട്ടായ്മ  അംഗങ്ങളുടെ കാഴ്ച സമർപ്പണത്തോടുകൂടി ആരംഭിച്ച വിശുദ്ധ കുർബാനയ്ക്ക് ആത്മീയ പിതാവ് ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ചൻ  കാർമ്മിത്വം വഹിക്കുകയും, മൗണ്ട് താബോർ  &  മൗണ്ട് സിയോൺ കുടുംബ കൂട്ടായ്മയിലെ എല്ലാ കുടുംബാംഗങ്ങളെയും സമർപ്പിച്ചു വിശുദ്ധ കുർബാനയിൽ പ്രാർത്ഥിക്കുകയും ചെയ്തു. ഭക്തിനിർഭരമായ വിശുദ്ധ കുർബാനയ്ക്കു സിറ്റി ഏരിയ ക്വയർ അംഗങ്ങൾ നേതൃത്വം നൽകി.