News

പേൾ ജൂബിലിയോടനുബന്ധിച്ച്, KMRM സെൻട്രൽ കമ്മറ്റി നടത്തുന്ന "കുടുംബനാളം" പരിപാടിയുടെ ഭാഗമായി 12 September വ്യാഴാഴ്ച 7.30ന് സിറ്റി ദൈവാലയത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാന ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുത്തത് അഹമ്മദി ഏരിയയിലെ  മേരിമാതാ (സെക്ടർ 2) മിഖായേൽ കുടുംബ കൂട്ടായ്മ അംഗങ്ങളാണ്, വിശുദ്ധ കുർബാനയ്ക്ക് മദ്ബഹായിൽ ശുശ്രൂഷകർ ആയിട്ടും  ഗായക സംഘവും    മിഖായേൽ കുടുംബ കൂട്ടായ്മ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. കുടുംബക്കൂട്ടായ്മ അംഗങ്ങൾ വെള്ളവസ്ത്രം ധരിച്ച്  വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ മുൻനിരയിൽ നിന്നതും അഹമ്മദി ഏരിയ മറ്റു കുടുംബാംഗങ്ങളുടെ സാന്നിധ്യവും അനുഗ്രഹപ്രഥമാക്കി.കാഴ്ച സമർപ്പണ ത്തോടുകൂടി ആണ് വിശുദ്ധ കുർബാന ആരംഭിച്ചത്.മിഖായേൽ കുടുംബ കൂട്ടായ്മയിലെ എല്ലാ കുടുംബാംഗങ്ങളെയും ഓർത്ത്  കെ എം ആർ എമ്മിന്റെ  ആത്മീയ ഉപദേഷ്ടാവായ ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ചൻ ബലിയർപ്പിച്ചു.

അഹമ്മദി ഏരിയയിലെ മുഴുവൻ കുടുംബ കൂട്ടായ്മകളുടെയും കുടുംബനാളം പ്രോഗ്രാം പൂർത്തിയായി.