2024 ഓഗസ്റ്റ് 31 ആം തീയതി ഏരിയ പ്രസിഡൻറ് ശ്രീ ഷാരോൺ ജോർജ് തരകൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ എം ആർ എമ്മിൻറെ പുതിയ ആത്മീയ പിതാവായി ചുമതലയേറ്റ Rev. Dr. തോമസ് കാഞ്ഞിരമുകളിൽ അച്ചന് KMRM അഹമ്മദി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി ,ഏരിയ സെക്രട്ടറി ശ്രീ ബിജു ജോസഫ് സ്വാഗതം ആശംസിക്കുകയും തുടർന്ന് ഏരിയ പ്രസിഡൻറ് ഷാരോൺ തരകൻ ബഹുമാനപ്പെട്ട അച്ഛന് ബൊക്ക നൽകി സ്വീകരിച്ചു ഏരിയ കമ്മറ്റി അംഗങ്ങൾ പ്രയർ കോർഡിനേറ്റർ കുടുംബ കൂട്ടായ്മലീഡേഴ്സും അഡ്വൈസറി ബോർഡ് മെമ്പർ എല്ലാവരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുകയും അച്ഛനുമായി പരിചയപ്പെടുകയും ബഹുമാനപ്പെട്ട അച്ചൻ കമ്മറ്റിക്ക് വേണ്ട നിർദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്യുകയുണ്ടായി. യോഗത്തിനുശേഷം ഏരിയ ട്രഷറർ ലൈജു കോശി നന്ദി അർപ്പിക്കുകയും ചെയ്തു.