പേൾ ജൂബിലിയോടനുബന്ധിച്ച്, KMRM സെൻട്രൽ കമ്മറ്റി നടത്തുന്ന "കുടുംബ നാളം" പരിപാടിയുടെ ഭാഗമായി 13 june വ്യാഴാഴ്ച 7 മണിക്ക് സിറ്റി ദൈവാലയത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാന ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുത്തത് അഹമ്മദി ഏരിയയിലെ മേരി മാതാ (സെക്ടർ 2 ) സെൻറ് ഗബ്രിയേൽ കുടുംബ കൂട്ടായ്മ അംഗങ്ങളാണ്, വിശുദ്ധ കുർബാനയ്ക്ക് മദ്ബഹായിൽ ശുശ്രൂഷകർ ആയിട്ടും ഗായക സംഘവും സെൻറ് ഗബ്രിയേൽ കുടുംബ കൂട്ടായ്മ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു.കുടുംബക്കൂട്ടായ്മ അംഗങ്ങൾ വെള്ളവസ്ത്രം ധരിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ മുൻനിരയിൽ നിന്നതും അഹമ്മദി ഏരിയ മറ്റു കുടുംബാംഗങ്ങളുടെ സാന്നിധ്യവും അനുഗ്രഹപ്രഥമാക്കി.കാഴ്ച സമർപ്പണ ത്തോടുകൂടി ആണ് വിശുദ്ധ കുർബാന ആരംഭിച്ചത്.സെൻറ് ഗബ്രിയേൽ കുടുംബ കൂട്ടായ്മയിലെ എല്ലാ കുടുംബാംഗങ്ങളെയും ഓർത്ത് വന്ദ്യ ജോൺ തുണ്ടിയത്ത് കോർഎപ്പിസ്കോപ്പ ബലിയർപ്പിച്ചു.