News

കെ.എം.ആർ.എം. ന്റെ 27-ാം ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തതിനു ശേഷം, 2020 വർഷ മാനേജിംഗ് കമ്മിറ്റിയ്ക്ക് കൃതജ്ഞതയർപ്പിക്കുന്നതിനും ഓഫീസ് രേഖകളുടെ കൈമാറ്റത്തിനും വേണ്ടി ഒരു സംയുക്ത കമ്മിറ്റി മീറ്റിംഗ്, 26 ജനുവരി 2021, വൈകിട്ട് 7 മണിക്ക് കെ.എം.ആർ.എം. ഓഫിസിൽ വച്ച് നടത്തി. 2020 വർഷത്തെ കമ്മിറ്റി, ഭരണഘടനടയും, ഓഫീസിന്റെ താക്കോലും മറ്റ് ഓഫീസ് രേഖകളും പുതിയ കമ്മിറ്റിയ്ക്ക് കൈമാറി.