News

കെ. എം. ആർ. എം. സിറ്റി ഏരിയ യുടെ അർദ്ധ വാർഷിക പൊതുയോഗം, വെള്ളിയാഴ്ച 31 മെയ് 2024 വൈകിട്ട് എട്ടു മണിക്ക് റിഗ്ഗയിലുള്ള ശ്രീ. ലിജു എബ്രഹാം പാറക്കലിന്റെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു. SMCFF ഹെഡ് മാസ്റ്റർ ശ്രീ ലിജു എബ്രഹാമിൻറെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ സിറ്റി ഏരിയ പ്രസിഡന്റ് ശ്രീ ജോസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ശ്രീ ബിൽജി മാത്യു സ്വാഗതം ആശംസിക്കയും, ഏരിയ സെക്രട്ടറി ശ്രീ മജോ മാത്യു 2024 ഏരിയ അർദ്ധ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു പാസ്സാക്കി. ഡിജിറ്റൽ സാങ്കേതിക മികവ് പുലർത്തിയ റിപ്പോർട്ട് അവതരണം ഏവരേയും ആകർഷിച്ചു. ഏരിയ ട്രഷറർ ശ്രീ റോബിൻ ഫിലിപ്പ്  അർദ്ധ വാർഷിക കണക്കുകൾ അവതരിപ്പിച്ചു. കെ. എം. ആർ. എം. വൈസ് പ്രസിഡന്റ് (അഡ്മിൻ) ശ്രീ ജുബിൻ പി മാത്യു യോഗത്തിൽ സന്നിഹിതനായിരുന്നു. ആത്മീയ പിതാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർഎപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. അഹമ്മദി ഏരിയ പ്രസിഡന്റ് ശ്രീ ഷാരോൺ ജോർജിന്റെ സാന്നിധ്യത്തിനും ആശംസ വാക്കുകൾക്കും പ്രേത്യകം നന്ദി അറിയിക്കുന്നു. കെ എം ആർ എം വികേന്ദ്രികരണത്തിന് ശേഷം സിറ്റി ഏരിയ ആദ്യമായി നടത്തിയ ഓഫ് ലൈൻ അർദ്ധ വാർഷിക പൊതുയോഗത്തിൽ ഏരിയയിലെ 17 അംഗങ്ങൾ അർദ്ധ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തു. ഏരിയ പ്രയർ കോഓർഡിനേറ്റർ ശ്രീ സാം തോമസ് നന്ദി പ്രകാശിപ്പിക്കുകയും, ബഹുമാനപ്പെട്ട അച്ചൻറെ പ്രാർത്ഥനയോടും ആശീവാദത്തോടും, സ്നേഹ വിരുന്നോടും കൂടി യോഗം പര്യവസാനിച്ചു.