അഹമ്മദി ഏരിയയുടെ രണ്ടാമത്തെ സംയുക്ത പ്രാർത്ഥനയോഗം "മനീസോ 2" 24 മെയ് 2024 വെള്ളിയാഴ്ച വൈകിട്ട് 5:30 ന് അബു ഹലീഫ ധൂം ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ഏരിയയുടെ പ്രയർ കോഓർഡിനേറ്റർ ടിൻസ് കെ. ചെറിയാൻ സ്വാഗതം ആശംസിച്ചതിനെ തുടർന്ന് ക്വയർ ടീം അംഗങ്ങളുടെ ഗാനസന്ധ്യ നടത്തപ്പെട്ടു. ഏരിയ പ്രസിഡന്റ് ഷാരോൺ ജോർജ് തരകൻ ബഹുമാനപ്പെട്ട പ്രിൻസ് കോയിക്കൽ അച്ചനെ വചനപ്രഘോഷണത്തിനായി ക്ഷണിച്ചു. ബഹുമാനപ്പെട്ട അച്ചൻ വചനപ്രഘോഷണത്തിൽ കുടുംബ ബന്ധങ്ങളും, ഈ കാലയളവിൽ കുടുംബബന്ധങ്ങളെ സ്നേഹത്തിലും കരുതലിലും എങ്ങനെ ചേർന്ന് നിർത്തണം എന്നുള്ളതും വചനത്തെ ആധാരമാക്കി പ്രസംഗിച്ചു. നാല് കുടുംബ കൂട്ടായ്മയിൽ നിന്നുള്ള അംഗങ്ങൾ സ്വയം പ്രേരിത പ്രാർത്ഥന നടത്തുകയും, ശേഷം വന്ദ്യ ജോൺ തുണ്ടിയത്ത് കോർഎപ്പിസ്കോപ്പ തിരുകുടുംബത്തെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. ശേഷം സന്ധ്യാ പ്രാർത്ഥനയും സ്നേഹ ഭോജനത്തോടുംകൂടി മനീസോ 2 സമാപിച്ചു. പ്രാർത്ഥനായോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഏരിയ ട്രഷറർ ലൈജു കോശി നന്ദി അർപ്പിച്ചു.