News

2024 മെയ് 10-ാം തീയതി നടത്തപ്പെട്ട കെ.എം.ആർ.എം. പ്രോജ്ജ്വല 2024 (കലോൽസവം), പരിപാടികളിൽ ഏറ്റവും മികച്ച രീതിയിൽ പങ്കെടുക്കുകയും, വിജയകിരീടം അണിയുകയും ചെയ്തത് അഹമ്മദി ഏരിയയാണ്. ഈ വിജയത്തിന് ചുക്കാൻ പിടിച്ച ഏരിയാ കമ്മിറ്റിയെയും, പ്രോജ്ജ്വല കോഓർഡിനേറ്റേർസിനേയും അഹ്മദി ഏരിയ ആദരിച്ചു. വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പായുടെയും, ബഹുമാനപ്പെട്ട പ്രിൻസ് കോയിക്കൽ അച്ചന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട ഏരിയയുടെ സംയുക്ത പ്രാർത്ഥനാ യോഗത്തിൽ (മനീസോ-2) വച്ചാണ് ആദരിച്ചത്. കെ.എം.ആർ.എം. സെൻട്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏരിയ കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രസ്തുത ചടങ്ങുകൾ നടന്നത്.