കെ. എം. ആർ. എം അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ മെയ് 17 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ കുടുംബസംഗമം അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപെട്ടു.അബ്ബാസിയ ഏരിയയിലെ എം. സി. വൈ. എം. ആണ് ഇതിനു നേതൃത്വം വഹിച്ചത്.കുടുംബ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പയും, ദൈവാനുഗ്രഹം നഷ്ടം ആകുന്നതിനെ കുറിച്ചുള്ള ക്ലാസ്സ് ബഹു. പ്രിൻസ് കോയിക്കൽ അച്ചനും നയിച്ചു.
ദാർ അൽ സഹ ക്ലിനിക്കിലെ ഡോക്ടർ തോമസ് ഐസക് അവതരിപ്പിച്ച ജീവിതശൈലി രോഗങ്ങളെ പറ്റിയുള്ള ക്ലാസ്സും ഉണ്ടായിരുന്നു.സ്നേഹവിരുന്നോട് കൂടി പരിപാടികൾ മംഗളമായി അവസാനിച്ചു.