വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ തിരുനാൾ 2024 May ആറാം തീയതി അഹമ്മദി ഔവർ ലേഡി ഓഫ് അറേബ്യ ദൈവാലയത്തിൽ വെച്ച് ആഘോഷകരമായി നടത്തുകയുണ്ടായി. തിരുനാൾ കുർബാനയ്ക്ക് വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ അച്ചൻ നേതൃത്വം നൽകി.നേർച്ച വിളമ്പോട് കൂടി തിരുനാൾ സമാപിച്ചു. ആദ്യമായാണ് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മതിരുനാൾ KMRM ആഘോഷിക്കുന്നത്.ഈ പേൾ ജൂബിലി വർഷം ഇത് ആരംഭിക്കുവാനും തുടർന്നുള്ള വർഷങ്ങളിൽ ആഘോഷകരമായി നടത്തുവാനും അതുവഴി സഹദായുടെ അനുഗ്രഹം നാം ഓരോരുത്തർക്കും പ്രാപിക്കുവാനും സാധിക്കട്ടെ എന്ന് വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ അച്ചൻ ഓർമ്മിപ്പിച്ചു.