കൃപയും വിശുദ്ധിയും എന്ന വിഷയത്തിൽ 2024 മെയ് 31ന് (വണക്ക മാസത്തിൻ്റെ അവസാന ദിവസം) KMRM സാൽമിയ പ്രാർത്ഥനാ യോഗം നടത്തി. കെ എം ആർ എം സാൽമിയ അംഗങ്ങളുടെ നേതൃത്വത്തിൽ ജപമാലയോടെ ആരംഭിച്ച യോഗത്തിൽ ക്രിസ്ത്യൻ ഡിവോഷണൽ ഗാനങ്ങൾ, ബൈബിൾ വായന എന്നിവക്കു ശേഷം ഫ്ര. പ്രിൻസ് കോയിക്കൽ കൃപയും വിശുദ്ധിയും എന്ന വിഷയത്തെ കുറച്ചു കെ എം ആർ എം സാൽമിയ അംഗങ്ങൾക്ക് പ്രബോധനം നൽകുകയും ചെയ്തു. തുടർന്ന് ഫ്ര. പ്രിൻസ് കോയിക്കൽന്റെ നേതൃത്തത്തിൽ സന്ധ്യ പ്രാർത്ഥനയോടെ പ്രാർത്ഥന യോഗം സമാപിച്ചു. ഈ പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തു അനുഗ്രഹീതം ആക്കിയ എല്ലാ കെ എം ആർ എം സാൽമിയ അംഗങ്ങൾക്കും കെ എം ആർ എം സാൽമിയ കമ്മിറ്റിയുടെ നന്ദി അറിയിച്ചു കൊള്ളുന്നു.