FOM - KMRM കുവൈറ്റിന്റെ 2024 വർഷത്തെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരെഞ്ഞടുപ്പും 2024 ഡിസംബർ 13 - തിയതി വെള്ളിയാഴ്ച ഉച്ചക്ക് 1:30 മണിക്ക് കെ. എം. ആർ. എം ഓഫീസിൽ
വച്ചു നടത്തപ്പെട്ടു. ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ചന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ
FOM പ്രസിഡന്റ് ശ്രീമതി. ബിന്ദുമനോജ് അദ്ധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് of മേരി സെക്രട്ടറി ശ്രീമതി. മിഥുല ബെൻസി സ്വാഗതം ആശംസിക്കുകയും, ശേഷം fom പ്രസിഡന്റ് ശ്രീമതി. ബിന്ദുമനോജ് അദ്ധ്യക്ഷപ്രസംഗം നടത്തുകയും ചെയ്തു. കെ.എം.ആർ.എം. സീനിയർ വൈസ് പ്രസിഡന്റ് and fom ആനിമേറ്റർ ശ്രീ. ജോസഫ് k ഡാനിയേൽ ഉദ്ഘാടനം നിർവിച്ചു സംസാരിച്ചു. തുടർന്ന് fom സെക്രട്ടറി ശ്രീമതി.മിഥുല ബെൻസി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ശ്രീമതി. ആനി കോശി റിപ്പോർട്ട് പാസാക്കുകയും., ശ്രീമതി. ഷേർളി മാത്യൂ പിൻതാങ്ങുകയും ചെയ്തു.തുടർന്ന് FOM ട്രഷറർ ശ്രീമതി.സിനോ തോമസ് ബിൽജി വാർഷിക വരവ് - ചെലവ് കണക്ക് അവതരിപ്പിക്കുയും, ശ്രീമതി. മോളി ഫ്രാൻസിസ് കണക്ക് പാസാക്കുകയും, ശ്രീമതി. രേഖ മാത്യു പിൻതാങ്ങുകയും ചെയ്തു. FOM spiritual ഡയറക്ടർ Rev. Dr.തോമസ് കാഞ്ഞിരമുകളിൽ അച്ചൻ അനുഗ്രഹപ്രഭാഷണവും , KMRM
ജനറൽ സെക്രട്ടറി ശ്രീ.ബിനു K ജോൺ, സാൽമിയ ഏരിയ പ്രസിഡന്റ് ശ്രീ.ഷിനു, കെഎംആർഎം വൈസ് പ്രസിഡന്റ് ശ്രീ.തോമസ് ജോൺ അടൂർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു.
സംഘടന ചർച്ചകൾക്കും ശേഷം ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ശ്രീ. അലക്സ് വർഗ്ഗീസ്, ശ്രീ.ബിനു വിളയിൽ രാജൻ, ശ്രീ. റോഷൻ വർഗീസ് എന്നിവരുടെ മേൽനോട്ടത്തിൽ 2025 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.2025 വർഷത്തെ FOM പ്രസിഡന്റെ ആയി ശ്രീമതി . Annie Koshy , സെക്രട്ടറി ശ്രീമതി. Racheal Philip , ട്രഷറർ ശ്രീമതി. Silvy Thomas എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു. fom ട്രഷറർ ശ്രീമതി. സിനോത്തോമസ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.
അമ്മമാർ ഒരുമിച്ച് നന്നി അർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.
ബഹുമാനപ്പെട്ട അച്ചന്റെ സമാപന പ്രാർത്ഥനയോടും ആശീവാദത്തോടും സ്നേഹഭോജനത്തോടും കൂടെ യോഗം അവസാനിച്ചു.
FOM - KMRM
❤