നീണ്ട മുപ്പത്തി മൂന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു സ്ഥിരതാമസത്തിനായി നാട്ടിലേക്കു തിരിക്കുന്ന കെ.എം.ആർ.എം, സീനിയർ അംഗം, സാൽമിയ ഏരിയ മാർ ഇവാനിയോസ് സെക്ടർ, കനാൻ കുടുംബ കൂട്ടായ്മയിലെ ശ്രീ. കെ.കെ. ബാബുവിനു കെ.എം.ആർ.എം ഓഫീസിൽ വച്ച് സമുചിതമായ യാത്ര അയ്യപ്പ് നൽകുകയുണ്ടായി.
KMRM പ്രെസിഡെന്റ് ശ്രീ. ബാബുജി ബത്തേരിയുടെ അധ്യക്ഷതയിൽ കൂടിയ യാത്ര അയ്യപ്പ് സമ്മേളനത്തിൽ, ആല്മീയ പിതാവ് റെവ. ഡോ.തോമസ് കാഞ്ഞിരമുകളിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് തോമസ് ജോൺ, സാൽമിയ ഏരിയ പ്രസിഡന്റ്, ഷിനു എം.ജോസഫ്, അബ്ബാസിയ ഏരിയ പ്രസിഡന്റ് ജോജി വെള്ളാപ്പള്ളി, അഡ്വൈസറി ബോർഡ് ചെയര്മാന് ജോജിമോൻ തോമസ്,ചീഫ് ഓഡിറ്റർ ഷാജി വര്ഗീസ്, ചീഫ് എലെക്ഷൻ കമ്മിഷണർ അലക്സ് വര്ഗീസ്, മുൻ പ്രെസിഡന്റുമാരായ ജേക്കബ് തോമസ്, ജോർജ് മാത്യു, എലെക്ഷൻ കമ്മിഷണർ ബിനു വിളയിൽ രാജൻ, സീനിയർ അംഗം ഗീവര്ഗീസ് മാത്യു, തോമസ് മാമ്മൂട്ടിൽ, തോമസ് ചാക്കോ, ബിന്ദു ബോസ് എന്നിവർ ആശംസ പ്രസംഗംങ്ങൾ നടത്തുകയുണ്ടായി. ഓഫീസ് സെക്രട്ടറി ജോബന് ജോയ് ആശംസ പത്രം വായിക്കുകയുണ്ടായി. കെ.എം.ആർ. എം ജനറൽ സെക്രട്ടറി ബിനു കെ.ജോൺ സ്വാഗതവും,ട്രഷറർ റാണ വര്ഗീസ് നന്ദിയും പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ, റാന്നി താലൂക്കിൽ, ഇടത്തിക്കാവ് കണ്ണൻകുളഞ്ഞിയിൽ പരേതരായ തോമസ് കുഞ്ഞുഞ്ഞുകുട്ടിയുടെയും മറിയാമ്മയുടെയും എട്ടു മക്കളിൽ നാലാമനായി ജനിച്ച ശ്രീ. കെ.കെ. ബാബു, ഐ.ടി.ഐ ഇലെക്ട്രിക്കൽ കോഴ്സ് പൂർത്തിയാക്കി 1991 ൽ ഇലെക്ട്രിക്കൽ ടെക്‌നിഷ്യൻ ആയി കുവൈറ്റിലെ ബദർ അൽ മുള്ള കമ്പനിയിലെ ജോലിയിലൂടെ കുവൈറ്റിലെ തൻ്റെ പ്രവാസ ജീവിതം ആരംഭിച്ചു, തുടർന്ന് സയീദ് ഹമീദ് ബെഹ്‌ബെഹാനി കമ്പനിയിൽ നീണ്ട 24 വർഷ സേവനത്തിനു ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി പോകുന്നത്.
കെ.എം.ആർ.എം ന്റെ എല്ലാ പ്രവർത്തനങ്ങളിലെയും ഒരു മുന്നണി പോരാളി ആയിരുന്ന ശ്രീ. കെ.കെ. ബാബു, കെ.എം.ആർ.എം ന്റെ വൈസ് പ്രസിഡന്റ് (2010-11), ട്രസ്റാർ (2006-2007 & 2014-2015), സാൽമിയ ഏരിയ പ്രസിഡന്റ്(2023), അഡ്വൈസറി ബോർഡ് മെമ്പർ, കമ്മറ്റി മെമ്പർ (11 വർഷം), പ്രയർ കോഓർഡിനേറ്റർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു.
സഹധർമിണി റോസമ്മ ബാബുവിനോടും രണ്ടു മക്കളോടും,കൊച്ചുമക്കളോടും ഒപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് ക്രിസ്തീയ സാക്ഷ്യം നൽകുവാൻ സർവേശ്വരൻ കൃപ നല്കട്ടെ. ശിഷ്ട കാല വിശ്രമ ജീവിതത്തിനായി ഇടത്തിക്കാവിലുള്ള സ്വന്തം ഭവനത്തിലേക്ക് മടങ്ങുന്ന ശ്രീ. കെ.കെ. ബാബുവിന് കുവൈറ്റ് മലങ്കര റീത്തു മൂവ്മെന്റിന്റെ (കെ.എം.ആർ.എം) ഹൃദയപൂർവ്വമായ ആശംസകളും പ്രാർത്ഥനകളും നേരുന്നു.