KMRM സിറ്റി ഏരിയയുടെ ഈ വർഷത്തെ വാർഷിക പൊതുയോഗം 06 ഡിസംബർ 2024 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് റിഗ്ഗയിൽ ഖസർ ഖർണാട്ടാ റെസ്റ്റോറന്റിൽ വെച്ച് നടത്തപ്പെട്ടു.
ഏരിയ പ്രയർ കോർഡിനേറ്റർ ശ്രീ. സാം തോമസ് വിശുദ്ധ വേദവായനയോടെയും, ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ഛൻറെ പ്രാർത്ഥനയോടും കൂടി ആരംഭിച്ച യോഗത്തിൽ, സിറ്റി ഏരിയ വൈസ് പ്രസിഡന്റ് ശ്രീ. ബിൽജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശ്രീ. മജോ മാത്യു സ്വാഗതം ആശംസിക്കുകയും, ഏരിയ വൈസ് പ്രസിഡന്റ് ശ്രീ. ബിൽജി മാത്യു അദ്ധ്യക്ഷപ്രസംഗം നടത്തുകയും ചെയ്തു. തുടർന്ന് പ്രിയ ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ഛൻ അനുഗ്രഹപ്രഭാഷണം നടത്തുകയും, KMRM പ്രസിഡൻ്റ് ശ്രീ. ബാബുജി ബത്തേരി ഉദ്ഘാടനവും, ജനറൽ സെക്രട്ടറി ശ്രീ. ബിനു കെ ജോൺ എന്നിവർ ആശംസാ പ്രസംഗങ്ങളും നടത്തുകയും ചെയ്തു.
തുടർന്ന് ഏരിയ സെക്രട്ടറി ശ്രീ. മജോ മാത്യു 2024 ഏരിയ വാർഷിക പ്രവർത്തന റിപ്പോർട്ടും, ഏരിയ ട്രഷറർ ശ്രീ. റോബിൻ ഫിലിപ്പ് ഏരിയ വാർഷിക കണക്കുകളും ഡിജിറ്റൽ രൂപേണ അവതരിപ്പിക്കുകയും തിരുത്തലുകൾ കൂടാതെ പാസ്സാക്കുകയും ചെയ്തു.
ശേഷം കണക്കിന്മേലുള്ള KMRM ചീഫ് ഓഡിറ്ററുടെ റിപ്പോർട്ട് മിസ്സ്. നിഖിത സാം അവതരിപ്പിക്കുകയും, 2025 ഏരിയ പ്രതിനിധികൾക്കായുള്ള തിരഞ്ഞെടുപ്പ് ചീഫ് ഇലക്ഷൻ കമ്മിഷണർ ശ്രീ. അലക്സ് വർഗീസിന്റെയും, ശ്രീ. ബിനു വിളയിൽ രാജന്റെയും നേതൃത്വത്തിൽ നടത്തപ്പെടുകയും ചെയ്തു.
ശേഷം ഏരിയ സെക്ടർ 2 കോർഡിനേറ്റർ ശ്രീ. അനീഷ് വില്ലോത്ത് യോഗത്തിന് നന്ദി അർപ്പിക്കുകയും, ബഹുമാനപ്പെട്ട അച്ചൻറെ പ്രാർത്ഥനയോടും ആശീവാദത്തോടും കൂടി യോഗം പര്യവസാനിച്ചു.
ഈ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും 2024 സിറ്റി ഏരിയ കമ്മറ്റിയുടെ പേരിലുള്ള ഒരായിരം നന്ദി അർപ്പിക്കുന്നു.