വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരെഞ്ഞടുപ്പും
MCYM - KMRM കുവൈറ്റിന്റെ 2024 വർഷത്തെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരെഞ്ഞടുപ്പും 2024 നവംബർ 29 - തിയതി രാവിലെ 9:00 മണിക്ക് കെ. എം. ആർ. എം ഓഫീസിൽ
വച്ചു നടത്തപ്പെട്ടു. ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ചന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ
എം. സി. വൈ. എം പ്രസിഡന്റ് ശ്രീ. ജിൽറ്റോ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. എം.സി. വൈ. എം സെക്രട്ടറി ശ്രീ. ജയിംസ് കെ. എസ് സ്വാഗതം ആശംസിക്കുകയും, ശേഷം എം. സി. വൈ. എം പ്രസിഡന്റ് ശ്രീ. ജിൽറ്റോ ജയിംസ് അദ്ധ്യക്ഷപ്രസംഗം നടത്തുകയും ചെയ്തു . തുടർന്ന് എം. സി. വൈ. എം സെക്രട്ടറി ശ്രീ. ജയിംസ് കെ. എസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ശ്രീ. മനു മോനി റിപ്പോർട്ട് പാസാക്കുകയും, ശ്രീ. Rallu. P. Raju പിൻതാങ്ങുകയും ചെയ്തു.തുടർന്ന് എം. സി. വൈ. എം ട്രഷറർ ശ്രീ. ലിബിൻ ഫിലിപ്പ് വാർഷിക വരവ് - ചെലവ് കണക്ക് അവതരിപ്പിക്കുയും, ശ്രീ. Emil Oommen john കണക്ക് പാസാക്കുകയും, ശ്രീ. Reji Thomas പിൻതാങ്ങുകയും ചെയ്തു.എം. സി. വൈ. എം ഡയറക്ടർ Rev. Dr.തോമസ് കാഞ്ഞിരമുകളിൽ അച്ചൻ അനുഗ്രഹപ്രഭാഷണവും ,KMRM പ്രസിഡൻ്റ് ശ്രീ. ബാബുജി ബത്തേരി,
ട്രഷറർ ശ്രീ.റാണാ വർഗീസ്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു.
സംഘടന ചർച്ചകൾക്കും ശേഷം ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ശ്രീ. ബിനു വിളയിൽ രാജൻ, ശ്രീ. സന്തോഷ് ആന്റണി, ശ്രീ. റോഷൻ വർഗീസ് എന്നിവരുടെ മേൽനോട്ടത്തിൽ 2025 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.2025 വർഷത്തെ എം. സി. വൈ. എം പ്രസിഡന്റെ ശ്രീ. James. K. S, സെക്രട്ടറി ശ്രീ.Rinil Raju, ട്രഷറർ ശ്രീ. Rallu. P. Raju എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു.എം. സി.വൈ.എം ട്രഷറർ ഫിലിപ്പ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.
ബഹുമാനപ്പെട്ട അച്ചന്റെ സമാപന പ്രാർത്ഥനയോടും ആശീവാദത്തോടുംകുടി യോഗ നടപടികൾ അവസാനിച്ചു.
MCYM - KMRM
❤